Kidnap Attempt

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് പിടിയിലായത്. മോഷ്ടിച്ച കാറിലാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കൊച്ചിയിൽ ട്യൂഷന് പോവുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊച്ചി പോണേക്കരയിൽ ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മിഠായി നൽകിയ ശേഷം അഞ്ച് വയസ്സുകാരിയെ കാറിലേക്ക് വലിച്ചു കയറ്റാനായിരുന്നു ശ്രമം. കുട്ടികൾ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാൽ വൻ ദുരന്തം ഒഴിവായി.

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആശുപത്രിയിലേക്ക് പോകും വഴി ഓട്ടോ ഡ്രൈവർ വഴി തെറ്റിച്ച് കൊണ്ടുപോയതിനെ തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ ആളുകൾ കൂടുന്നത് കണ്ടു ആയഞ്ചേരിയിൽ ഇറക്കിവിട്ടു. പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ എത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചു.

എറണാകുളം നെട്ടൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.