Khyber Pakhtunkhwa

ഖൈബർ പഖ്തുൺഖ്വ വ്യോമാക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് പാക് മനുഷ്യാവകാശ കമ്മീഷൻ
ഖൈബർ പഖ്തുൺഖ്വയിലെ ടിരാ താഴ്വരയിൽ നടന്ന വ്യോമാക്രമണത്തിൽ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ പ്രതിഷേധം രേഖപ്പെടുത്തി. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിനായി സ്വതന്ത്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശത്തിന് അർഹതയുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേനയുടെ ആക്രമണം; കുട്ടികളടക്കം 30 മരണം
പാകിസ്താൻ വ്യോമസേന ഖൈബർ പഖ്തൂൺഖ്വയിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു. തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചു. മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, 30-ഓളം പേർക്ക് പരിക്ക്. പാക് താലിബാനാണ് ആക്രമണത്തിന് പിന്നിൽ.

പാകിസ്ഥാനിലെ വിഭാഗീയ സംഘർഷം: 32 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷം. സ്ഥിതിഗതികൾ രൂക്ഷമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.