Kho Kho

ഖൊ-ഖൊ താരം നിഖിലിന് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായിക വകുപ്പ്
നിവ ലേഖകൻ
ഖൊ-ഖൊ ലോകകപ്പ് ജേതാവായ ഇന്ത്യൻ ടീമിലെ അംഗം നിഖിൽ ബി.ക്ക് കായിക വികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ പാരിതോഷികം അനുവദിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഈ പാരിതോഷികം നൽകുന്നത്. 2025 ജനുവരിയിൽ ഡൽഹിയിൽ നടന്ന പ്രഥമ ഖൊ-ഖൊ ലോകകപ്പിൽ പങ്കെടുത്ത ഏക മലയാളി താരം കൂടിയാണ് നിഖിൽ.

ഖോ ഖോ ലോകകപ്പ്: ഇന്ത്യ ഇരട്ട കിരീടം ചൂടി
നിവ ലേഖകൻ
ന്യൂഡൽഹിയിൽ നടന്ന ഖോ ഖോ ലോകകപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യ കിരീടം നേടി. ഫൈനലിൽ ഇരു ടീമുകളും നേപ്പാളിനെയാണ് പരാജയപ്പെടുത്തിയത്. പുരുഷ ടീം 54-36 എന്ന സ്കോറിനും വനിതാ ടീം 78-40 എന്ന സ്കോറിനുമാണ് വിജയിച്ചത്.