Khamenei

Israel Iran conflict

ഖമേനിയെ വധിക്കുമെന്ന് ഇസ്രായേൽ; ടെൽ അവീവ് ആക്രമണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പ്

നിവ ലേഖകൻ

ടെൽ അവീവിലെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഖമേനിയെ ഇല്ലാതാക്കുക എന്നത് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Iran Israel conflict

കീഴടങ്ങില്ല, സയണിസ്റ്റുകളോട് ദയയില്ല; ട്രംപിന് മറുപടിയുമായി ഖമേനേയി

നിവ ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി രംഗത്ത്. സയണിസ്റ്റ് ഭീകരതയോട് യാതൊരു ദയയുമില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഖമേനേയി മുന്നറിയിപ്പ് നൽകി. സയണിസ്റ്റുകളുമായി ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും തയ്യാറല്ലെന്നും ആവശ്യമെങ്കിൽ യുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.