KeralaWeather

Wayanad red alert

വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിവ ലേഖകൻ

വയനാട് ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾ, റെസിഡൻഷ്യൽ കോളേജുകൾ, സർവ്വകലാശാല പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.