KeralaHealth

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: അന്വേഷണം തുടരുന്നു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നു. സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള സാധ്യതകൾ മെഡിക്കൽ ബോർഡ് തേടുന്നു. സുമയ്യ നൽകിയ പരാതിയെ തുടർന്ന് കന്റോൺമെന്റ് എ.സി.പി കേസ് അന്വേഷിക്കും.

ആരോഗ്യ മന്ത്രിയെ വേട്ടയാടാൻ സമ്മതിക്കില്ല; പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ
ആരോഗ്യ മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ രംഗത്ത്. മന്ത്രിയുടെ നേതൃത്വത്തിൽ കോന്നി മണ്ഡലത്തിൽ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും, മന്ത്രിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ജനീഷ് കുമാർ വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തുടർന്ന് മന്ത്രി ആശുപത്രി വിട്ടു.

ഉപകരണ ക്ഷാമം തുറന്നുപറഞ്ഞതിൽ പ്രതികരണവുമായി ഡോ.ഹാരിസ് ചിറക്കൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം തുറന്നുപറഞ്ഞ സംഭവത്തിൽ ഡോ. ഹാരിസ് ചിറക്കൽ പ്രതികരണവുമായി രംഗത്ത്. തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്നും എല്ലാ തെളിവുകളും വിദഗ്ധ സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.