KERALA

റാപ്പർ വേടന് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്
റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേടന് ജാമ്യമില്ല, രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ തുടരും.

ചില്ലറ വില്പ്പനയ്ക്ക് കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം വടപ്പുറത്ത് ചെട്ടിയാരോടത്ത് അക്ബർ (47) എന്നയാളെ 120 ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. ചില്ലറ വില്പ്പനയ്ക്കായി കഞ്ചാവ് കൈവശം വച്ചതിനാണ് അറസ്റ്റ്. നിലമ്പൂര് പോലീസും ഡാന്സാഫും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.

എറണാകുളത്ത് മെയ് 3 ന് തൊഴിൽമേള
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും ലയൺസ് ക്ലബ്ബ് നോർത്ത് പറവൂരും സംയുക്തമായി മെയ് 3 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നോർത്ത് പറവൂർ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് മേള. www.empekm.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം മെയ് 3 ന് രാവിലെ 10 ന് കോളേജിൽ എത്തണം.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: പ്രതിപക്ഷ നേതാവിന് ക്ഷണം
വിവാദങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. തുറമുഖ മന്ത്രി വി.എൻ. വാസവൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ക്ഷണക്കത്ത് എത്തിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നലെയാണ് എടുത്തത്.

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി
കണ്ണൂർ പായം സ്വദേശിനിയായ 24കാരി സ്നേഹയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധന പീഡനവും കുഞ്ഞിന്റെ നിറത്തിന്റെ പേരിലുള്ള മാനസിക പീഡനവും മരണത്തിലേക്ക് നയിച്ചുവെന്നാണ് പരാതി.

പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ വിവാദത്തിൽ സംഘർഷം
പാലക്കാട് നഗരസഭയിൽ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തെച്ചൊല്ലി സംഘർഷം. എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ ഏറ്റുമുട്ടി. ചെയർപേഴ്സണെ കൈയ്യേറ്റം ചെയ്തതായും കൗൺസിലർമാർ കുഴഞ്ഞുവീണതായും റിപ്പോർട്ട്.

എസ്എസ്എൽസി ഫലം മെയ് 9 ന്
മെയ് 9 ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടന്ന മൂല്യനിർണയത്തിന് ശേഷം മാർക്ക് എൻട്രി പൂർത്തിയാക്കി.

കേര ഫണ്ട് വകമാറ്റൽ: ലോകബാങ്ക് വിശദീകരണം തേടി
കാർഷിക പരിഷ്കാരങ്ങൾക്കായി അനുവദിച്ച ലോകബാങ്ക് ഫണ്ടിൽ നിന്ന് 140 കോടി രൂപ വകമാറ്റിയ സംഭവത്തിൽ ലോകബാങ്ക് വിശദീകരണം തേടി. കൃഷി വകുപ്പിന് അയച്ച കത്തിലൂടെയാണ് ലോകബാങ്ക് ടീം ലീഡർ അസെബ് മെക്നൻ വിശദീകരണം ആവശ്യപ്പെട്ടത്. പണം എത്രയും വേഗം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ലോകബാങ്ക് നിർദ്ദേശിച്ചു.

വിഴിഞ്ഞം: പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ സർക്കാരിനെതിരെ എം. വിൻസെന്റ്
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് കോവളം എംഎൽഎ എം. വിൻസെന്റ്. ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർവകക്ഷി യോഗം വിളിച്ചിരുന്നുവെന്നും അന്നത്തെ പ്രതിപക്ഷ നേതാവിനെ ശിലാസ്ഥാപന ചടങ്ങിൽ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാപ്പർ വേടന്റെ പുലിപ്പല്ല്: ഉറവിടം അന്വേഷിക്കാൻ വനംവകുപ്പ്
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. വേടന്റെ മാലയിലെ പുലിപ്പല്ലിന്റെ ഉറവിടം അന്വേഷിക്കാൻ വനംവകുപ്പ്. തമിഴ്നാട്ടിലെ ആരാധകനാണ് പുലിയുടെ പല്ല് നൽകിയതെന്നാണ് വിവരം.

റാപ്പർ വേടന്റെ മാല പുലിപ്പല്ല്; വനം വകുപ്പ് കേസെടുത്തു
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളതാണെന്ന് കണ്ടെത്തി. തായ്ലൻഡിൽ നിന്ന് കൊണ്ടുവന്നതാണെന്ന് വേടൻ പോലീസിനോട് പറഞ്ഞു. വനം വകുപ്പ് വേടനെതിരെ കേസെടുത്തു.

മാങ്കുളത്ത് ട്രാവലർ അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്
മാങ്കുളം ആനക്കുളം പേമരം വളവിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ അപകടത്തിൽപ്പെട്ടു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. വൈകുന്നേരം 3.30 ഓടെയാണ് സംഭവം.