KERALA

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ റാങ്ക് നിർണയ രീതി ബാധിക്കുമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. തുടർനടപടികൾ ആലോചിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്തെത്തിയത് മികച്ച നേട്ടമാണെന്ന് ഗവർണർ പറഞ്ഞു. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാർ. മദ്രസാ പഠനം മികച്ച രീതിയിൽ നടക്കുന്ന ഒന്നാണെന്നും, ഇവിടെ തീവ്രവാദത്തിൻ്റെയോ ഭീകരവാദത്തിൻ്റെയോ പഠനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും നൽകും. കൂടാതെ, വീട് നിർമ്മിച്ച് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി.

ഇടുക്കിയിലെ ജീപ്പ് സവാരി 15 ദിവസത്തിനകം പുനരാരംഭിക്കും; ജില്ലാ കളക്ടർ
അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നവരെ ഒഴിവാക്കുന്നതിനാണ് ജീപ്പ് സവാരി നിരോധിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 15 ദിവസത്തിനുള്ളിൽ ജീപ്പ് സവാരികൾ പുനരാരംഭിക്കും. കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

സപ്ലൈക്കോയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി മാനേജ്മെന്റ്
സപ്ലൈക്കോയുടെ പേരിൽ നടക്കുന്ന വ്യാജ നിയമന തട്ടിപ്പുകൾക്കെതിരെ മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെയാണ് സപ്ലൈക്കോയുടെ മുന്നറിയിപ്പ്. വ്യാജ വാഗ്ദാനങ്ങളിൽ ആരും വഞ്ചിതരാകരുതെന്ന് ജനറൽ മാനേജർ അറിയിച്ചു.

സപ്ലൈക്കോ നിയമനങ്ങൾ പി.എസ്.സി വഴി മാത്രം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
സപ്ലൈക്കോയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കുന്നു എന്ന് സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യാജമാണെന്ന് സപ്ലൈക്കോ ജനറൽ മാനേജർ അറിയിച്ചു. സപ്ലൈക്കോയിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് പി.എസ്.സി മുഖേന മാത്രമാണ്. പൊതുജനങ്ങൾ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സപ്ലൈക്കോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.

കോന്നി പാറമട ദുരന്തം: ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
പത്തനംതിട്ട കോന്നിയിലെ പാറമടയിൽ കാണാതായ ഹിറ്റാച്ചി ഓപ്പറേറ്റർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മണ്ണിടിച്ചിൽ കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു. ക്വാറിയുടെ പ്രവർത്തനം ജില്ലാ കളക്ടർ നിരോധിച്ചു.

ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാർത്ഥി യാത്രാ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ബസുടമകൾ
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അനുകൂല തീരുമാനമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ നടക്കും.

ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ
ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി (55) ആണ് മരിച്ചത്. മകൻ ജോൺസൺ ജോയിയെ (34) പോലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.