KERALA

തൃശ്ശൂർ പൂരത്തിന് ആരംഭം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും
തൃശ്ശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ തുടക്കമായി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. വൈകിട്ട് 5.30നാണ് കുടമാറ്റം.

കെഎസ്ആർടിസി ജീവനക്കാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി
കെഎസ്ആർടിസി ജീവനക്കാർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. അപകട മരണ ഇൻഷുറൻസ്, സ്ഥിര വൈകല്യത്തിനുള്ള ധനസഹായം, ആരോഗ്യ ഇൻഷുറൻസ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. എസ്ബിഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പെരുമ്പാവൂർ ബിവറേജിൽ മോഷണം: അസം സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ അസം സ്വദേശി അറസ്റ്റിലായി. ഏപ്രിൽ 21നാണ് സംഭവം. 3500 രൂപയുടെ മദ്യം മോഷ്ടിച്ചെന്ന് പ്രതി സമ്മതിച്ചു.

കണ്ണൂർ സഹകരണ ബാങ്ക് മോഷണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ 60 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സിപിഐഎം നേതാവും കേസിൽ പ്രതിയാണ്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിലാണ് മോഷണം നടന്നത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി.വി. അൻവർ കമ്മീഷന് കത്ത് നൽകി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി. അൻവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പി.വി. അൻവർ കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടികൾ ഇനിയും വൈകുകയാണെങ്കിൽ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; 10,000 പേർ എത്തുമെന്ന് വിലയിരുത്തൽ, 8000 പേർക്ക് മാത്രം പ്രവേശനം
ഇടുക്കിയിൽ നടക്കുന്ന വേടന്റെ പരിപാടിക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 8,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടുതൽ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി പ്രവർത്തകരുടെ വേദന മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം: കെ. സുധാകരൻ പ്രതികരിക്കുന്നില്ല; പാലക്കാട് പോസ്റ്ററുകൾ
കെ.പി.സി.സി അധ്യക്ഷ സ്ഥാനമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ കെ. സുധാകരൻ വിസമ്മതിച്ചു. പുതിയ അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെ, സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പോസ്റ്ററുകൾ. ഹൈക്കമാൻഡ് സുധാകരനുമായി വീണ്ടും ആശയവിനിമയം നടത്തും.

കെപിസിസി അധ്യക്ഷ സ്ഥാനം: അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം
കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യൂത്ത് കോൺഗ്രസിൽ പ്രതിഷേധത്തിന് വഴിവെച്ചു. തീരുമാനം വേഗത്തിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. കെ. സുധാകരനുമായി ഹൈക്കമാൻ്റ് വീണ്ടും ചർച്ച നടത്തിയേക്കും.

പേവിഷബാധ: ഏഴുവയസ്സുകാരി മരിച്ചു; എസ്എടി ആശുപത്രി വിശദീകരണം
കൊല്ലം കുന്നിക്കോട് സ്വദേശിനിയായ നിയാ ഫൈസലാണ് പേവിഷബാധയേറ്റ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പുനലൂരിൽ സംസ്കരിച്ചു.

തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരം
തൃശ്ശൂർ പൂരത്തിന്റെ വിളംബരം ഇന്ന് നടക്കും. എറണാകുളം ശിവകുമാർ എന്ന ആനയാണ് തെക്കേ ഗോപുര നട തുറക്കുന്നത്. നാളെയാണ് തൃശ്ശൂർ പൂരം.

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ പങ്കെടുക്കും
ഇടുക്കിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ റാപ്പർ വേടൻ ഇന്ന് പരിപാടി അവതരിപ്പിക്കും. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വൈകിട്ട് ഏഴുമണിക്കാണ് പരിപാടി. കഞ്ചാവ് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് നേരത്തെ റദ്ദാക്കിയ പരിപാടിയാണ് വീണ്ടും സംഘടിപ്പിക്കുന്നത്.