KERALA

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും മറ്റന്നാൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലുമുള്ള എം.എസ്.സി. (എം.എൽ.ടി.) കോഴ്സുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് ജൂൺ 3 മുതൽ 25 വരെ അപേക്ഷിക്കാം. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബി.എസ്.സി. (എം.എൽ.ടി.) കോഴ്സ് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 0471-2560361, 362, 363, 364, 365 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് പുനരാരംഭിക്കുന്നത്. കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷം അദ്ദേഹം മടങ്ങി. നിർമ്മാണത്തിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണും.

കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മറ്റ് രോഗങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; ഒരു പവന് 71600 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് ഇതിന് കാരണം. ഒരു പവന് സ്വര്‍ണത്തിന് 71600 രൂപയായി വില ഉയര്‍ന്നു.

കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ 1400ൽ അധികം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം തവണയാണ് UDSF യൂണിയൻ നേടുന്നത്. 17 ൽ 12 സീറ്റിലാണ് UDSF വിജയിച്ചത്.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1435 പേർ രോഗമുക്തരായി.

കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. സ്വർണ്ണ മെഡൽ നേടി. സംസ്ഥാന ചാമ്പ്യൻ നബീൽ അഹമ്മദിന്റെയും റെഡ് ഡ്രാഗൺ കരാട്ടെ കൊല്ലം ചീഫ് ശ്യാം രാജിന്റെയും ബ്ലാക്ക് ബെൽറ്റ് ആകാശിന്റെയും ശിക്ഷണത്തിലായിരുന്നു അബ്റാർ പരിശീലനം നടത്തിയത്. ഈ വിജയത്തോടെ അബ്റാർ ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എം.എസ്.സി നാനോ സയൻസ്, കമ്പ്യൂട്ടേഷണൽ ബയോളജി, എൽ.എൽ.എം തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.