KERALA

വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ ധാരണയായി
വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഡോപ്ളര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. റഡാര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിക്കും.

ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്. മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

ആലപ്പുഴ നവോദയ സ്കൂളിൽ റാഗിങ്; എട്ടാം ക്ലാസുകാരനെ മർദിച്ചെന്ന് പരാതി
ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് നടന്നതായി പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികൾ മർദിച്ചെന്നാണ് ആരോപണം. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിൽ സ്വർണവില വീണ്ടും 72,000 കടന്നു; ഒറ്റയടിക്ക് 600 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ വർധിച്ച് 9020 രൂപയായി.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത; മാർഗ്ഗനിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ജാഗ്രതാ നിർദ്ദേശം നൽകി. മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് മുൻകരുതലെന്ന നിലയിൽ നല്ലതാണെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കേരള തീരത്ത് കപ്പലപകടം: തീയണക്കാനുള്ള ശ്രമം തുടരുന്നു, കപ്പൽ ചരിഞ്ഞതായി റിപ്പോർട്ട്
കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലെ തീവ്രത കുറഞ്ഞുവെങ്കിലും കറുത്ത പുക ഉയരുന്നുണ്ട്. കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ചരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയാണ് വില.

കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ജീവനക്കാർക്ക് നേരെ കത്തി വീശി
കൊച്ചി കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ജീവനക്കാർക്ക് നേരെ കത്തി വീശിയ ശേഷമാണ് കുട്ടികൾ രക്ഷപ്പെട്ടത്. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളുണ്ടെന്ന് സൂചന
ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരം അപകടകരമായ ചരക്കുകളുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ അറിയിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ 22 ജീവനക്കാരുണ്ട്.

വയനാട്ടിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കാൻ ധാരണയായി; സഹായം തമിഴ്നാടിനും കർണാടകയ്ക്കും
വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കും. ഇതിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും റഡാറിൻ്റെ സഹായം ലഭിക്കും.

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്ന് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്കിൽ വലിച്ചിഴച്ചു
ആലപ്പുഴയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ വലിച്ചിഴച്ചു. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.