KERALA

വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദൾ; കാൽ വെട്ടുമെന്ന് കൊലവിളി
വയനാട്ടിൽ ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കി. ബത്തേരി ടൗണിൽ വെച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു; പവന് 1120 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുണ്ടായ വൻ കുതിപ്പാണ് സംസ്ഥാനത്തും വില ഉയരാൻ കാരണം.

ഫൊക്കാനയുടെ ത്രിദിന കണ്വെന്ഷന് കുമരകത്ത്; ഇന്ന് തുടക്കം
ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്‍ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്വെന്ഷന് കുമരകത്ത് ആരംഭിക്കും. സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് സ്കോളർഷിപ്പ് വിതരണം, ഫൊക്കാന വില്ലേജ് ഉദ്ഘാടനം, മെഡിക്കൽ കാർഡ് വിതരണം തുടങ്ങിയ പരിപാടികൾ നടക്കും.

ദിയ കൃഷ്ണ കേസിൽ വഴിത്തിരിവ്; രണ്ട് ജീവനക്കാർ കീഴടങ്ങി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസിൽ രണ്ട് മുൻ ജീവനക്കാർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് കീഴടങ്ങിയത്. ഇവർക്കെതിരെ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

പാമ്പുപിടിത്തം പഠിക്കാം; അധ്യാപകർക്കായി പരിശീലനം ഒരുക്കി വനംവകുപ്പ്
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി അധ്യാപകർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 11-ന് പാലക്കാട് വനം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കും. 2020-ൽ സർക്കാർ ആരംഭിച്ച സർപ്പ ആപ്പ് വഴി പാമ്പുകളെ രക്ഷിക്കാനും പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ തുടങ്ങി. കോഴിക്കോട് സ്വദേശിയായ ആയിഷ സമിഹ എന്ന വിദ്യാർത്ഥിനിയുടെ ദുരിതം ട്വന്റി ഫോർ ചാനൽ സംപ്രേക്ഷണം ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതുവരെ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ലഭ്യമായിരുന്നത്.

കുസാറ്റ് കാമ്പസ് അടച്ചു; അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചു. അഞ്ച് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത മാസം 5 വരെ കാമ്പസ് പൂർണ്ണമായി അടച്ചിടും.

എടത്വ കോഴിമുക്ക് സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
ആലപ്പുഴ എടത്വ കോഴിമുക്ക് ഗവൺമെൻ്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിനെ തുടർന്ന് പുതിയ കെട്ടിടത്തിൽ നാളെ മുതൽ ക്ലാസുകൾ ആരംഭിക്കും. പഴയ കെട്ടിടം പുതുക്കി പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അമ്മ സംഘടനയിൽ നിന്ന് പിന്മാറുന്നതായി ബാബുരാജ്; കാരണം ഇതാണ്
നടന് ബാബുരാജ് അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്മാറുന്നതായി അറിയിച്ചു. വിഴുപ്പലക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്നും ആരെയും ഭയന്നിട്ടല്ല ഈ പിന്മാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ എട്ട് വര്‍ഷക്കാലം സംഘടനയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ബാബുരാജ് പറയുന്നു.

മദ്യക്കുപ്പികൾ തിരിച്ചെത്തിച്ചാൽ 20 രൂപ; പുതിയ പദ്ധതിയുമായി കേരളം
തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

എ.എം.എം.എ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്ന ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയുന്നു; നേട്ടവുമായി സർപ്പ ആപ്പ്
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയുന്നു. 2019-ൽ 123 പേർ മരിച്ച സ്ഥാനത്ത് 2024-ൽ ഇത് 34 ആയി കുറഞ്ഞു. സർക്കാർ ആരംഭിച്ച സർപ്പ ആപ്പ് അഞ്ചുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.