KERALA

സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 16 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ ആൽവസ് നേടിയ ഗോളിലാണ് തൃശ്ശൂർ വിജയം കണ്ടെത്തിയത്. മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ അടുത്ത മത്സരത്തിൽ നേരിടും.

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നിർമ്മിതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് എക്കാലത്തും വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ മീറ്റിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള നാനൂറോളം ആളുകൾ പങ്കെടുത്തു.

NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. 34 ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് www.nhidcl.com എന്ന വെബ്സൈറ്റ് വഴി നവംബർ 3 വരെ അപേക്ഷിക്കാവുന്നതാണ്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് അറിയിപ്പ് പുറത്തിറക്കി. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

കേരളത്തിൽ സ്വര്ണവില കുതിക്കുന്നു; പവന് 90,000 കടന്നു
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 90,000 രൂപ കടന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ 1040 രൂപ കൂടി വർധിച്ചു. രാജ്യാന്തര വിപണിയിലെ വില വർധനവും രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയുമെല്ലാം ആഭ്യന്തര വിപണിയിലെ വില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വായ്പ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവിൻ്റെ ഇന്നോവ കാറും പൊലീസിൻ്റെ ഇൻ്റർ സെപ്ടർ വാഹനവുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിലൊന്ന് തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും അതിനാൽത്തന്നെ അർഹമായ സഹായം അനുവദിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.
