Kerala University

സിസ തോമസിന് കേരള വിസിയുടെ അധിക ചുമതല; പ്രതിഷേധം കനക്കുന്നു
കേരള സർവകലാശാലയുടെ വിസിയായി ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിനെ നിയമിച്ചു. കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ അവധിയെടുത്തതിനെ തുടർന്നാണ് നിയമനം. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർക്ക് പിന്തുണ വർധിച്ചു വരുന്നു.

ഭാരതാംബ വിവാദം: രജിസ്ട്രാർ സസ്പെൻഷനിൽ ഗവർണർക്കെതിരെ കെ.എസ്.യു
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്കെതിരെ വി.സി സ്വീകരിച്ച സസ്പെൻഷൻ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും സർവകലാശാലകളെ ശാഖകളുമാക്കാനുള്ള ഗവർണ്ണറുടെ അജണ്ടയെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈസ് ചാൻസലറുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാർ അറിയിച്ചു.

രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം കനക്കുന്നു; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനിൽകുമാർ
കേരള സർവകലാശാല രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അറിയിച്ചു. എസ്എഫ്ഐ ഇന്ന് വൈകുന്നേരം രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയുടെ നടപടി തള്ളിക്കളഞ്ഞു.

ഭാരതാംബ വിവാദം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വി.സി
കേരള സർവകലാശാലയിൽ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർക്കെതിരെ നടപടി. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു. ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയെന്ന് അറിയിപ്പ് നൽകിയതിനാണ് നടപടി.

കേരള സർവകലാശാല സെനറ്റ് ഹാൾ സംഘർഷം: രജിസ്ട്രാർക്കെതിരെ വി.സിയുടെ റിപ്പോർട്ട്
കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. രജിസ്ട്രാർ ഗവർണറെ ബോധപൂർവം തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് വി.സി ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിനാണ് പ്രധാനമായും വിശദീകരണം തേടിയത്. രജിസ്ട്രാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിട്ടുണ്ട്.

കേരള സര്വ്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
കേരള സര്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങള് ഉയര്ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. സര്വ്വകലാശാലകളില് ആര്എസ്എസ് അജണ്ട നടപ്പാക്കാന് അനുവദിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

എ.പി.ജെ. അബ്ദുൾ കലാം സർവകലാശാലയിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി 2025-26 അധ്യയന വർഷത്തേക്കുള്ള എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, എംബെഡഡ് സിസ്റ്റം ടെക്നോളജീസ് തുടങ്ങിയ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജൂൺ 16 ആണ് അവസാന തീയതി.

സി.ആർ. പ്രസാദ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിതനായി
കേരള സർവ്വകലാശാല മലയാള വിഭാഗം സീനിയർ പ്രൊഫസറും കേരള പഠന വകുപ്പ് അദ്ധ്യക്ഷനുമായ പ്രൊഫസർ സി.ആർ.പ്രസാദിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ്ചാൻസിലറായി നിയമിച്ചു. 12 സാഹിത്യവിമർശനപഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയാണ് സി.ആർ. പ്രസാദ്.

സ്വപ്നം കാണുന്നവരെ ജീവിതം സർപ്രൈസ് ചെയ്യും; ബേസിൽ ജോസഫ്
കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്. സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കണമെന്നും അവയെ പിന്തുടരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും ബേസിൽ ജോസഫ് സംസാരിച്ചു.

ഉത്തരക്കടലാസ് നഷ്ടം: കേരള സർവകലാശാലയ്ക്ക് ലോകായുക്തയുടെ രൂക്ഷ വിമർശനം
കേരള സർവകലാശാലയുടെ വീഴ്ച വിദ്യാർത്ഥികളെ ബാധിക്കുന്നത് ശരിയല്ലെന്ന് ലോകായുക്ത. എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകൾ സംരക്ഷിക്കേണ്ടത് സർവകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർത്ഥിനിക്ക് ശരാശരി മാർക്ക് നൽകാൻ ലോകായുക്ത നിർദ്ദേശിച്ചു.

കേരള സർവകലാശാലാ സംഘർഷം: എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. ഇരുന്നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.