Kerala University

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു
കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും. സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വിസി തിരിച്ചയക്കുകയാണ്.

വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം; കേരള സർവകലാശാലയിൽ രാഷ്ട്രീയപ്പോര്, ഗവർണറുടെ തീരുമാനം നിർണ്ണായകം
കേരള സർവകലാശാലയിൽ വി.സിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് സംരക്ഷണം നൽകുന്നതിനെതിരെ ഗവർണർ എന്ത് നിലപാട് എടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന സാഹചര്യമാണുള്ളത്.

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനമൊഴിയാൻ മിനി കാപ്പൻ; വിസിക്ക് കത്ത് നൽകി
കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ മിനി കാപ്പൻ വൈസ് ചാൻസലർക്ക് കത്ത് നൽകി. തനിക്ക് ഈ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും വിവാദങ്ങളോട് താൽപര്യമില്ലെന്നും കത്തിൽ അവർ വ്യക്തമാക്കി. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം വി.സി പുറത്തിറക്കിയിരുന്നു.

വിസി ഗവർണറെ സമീപിച്ചു; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി ഗവർണറെ സമീപിച്ചു. സസ്പെൻഷൻ മറികടന്ന് രജിസ്ട്രാർ എത്തിയതിനെ തുടർന്നാണ് നടപടി. ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കേരള സർവകലാശാലയിൽ സസ്പെൻഷൻ വിവാദം; രജിസ്ട്രാർക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ പരാതി
കേരള സർവകലാശാലയിൽ സസ്പെൻഷൻ വിവാദം തുടരുന്നു. വിലക്ക് ലംഘിച്ച് സർവ്വകലാശാലയിൽ പ്രവേശിച്ച രജിസ്ട്രാർക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി നൽകി. കേന്ദ്ര ഏജൻസികളുടെ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യം.

കേരള സര്വകലാശാലയില് വി.സി-രജിസ്ട്രാര് പോര്; ഭരണസ്തംഭനം തുടരുന്നു
കേരള സര്വകലാശാലയില് രജിസ്ട്രാര് - വൈസ് ചാന്സലര് പോര് രൂക്ഷമാകുന്നു. വൈസ് ചാന്സലറുടെ എതിര്പ്പിനെ മറികടന്ന് രജിസ്ട്രാര് കെ എസ് അനില്കുമാര് സര്വകലാശാലയുടെ ദൈനംദിന പ്രവര്ത്തനങ്ങള് നിയന്ത്രിക്കാന് തുടങ്ങി. ഇതിന്റെ ഭാഗമായി കെ എസ് അനില്കുമാറിന് ഫയലുകള് നോക്കാനുള്ള ഡിജിറ്റല് ഐഡി ജീവനക്കാര് പുനഃസ്ഥാപിച്ചു നല്കി. അതേസമയം, ഈ വിഷയത്തില് രാജ്ഭവന് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സൂചന.

വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാർ ഫയലുകൾ തീർപ്പാക്കി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. വൈസ് ചാൻസലറുടെ നിർദ്ദേശങ്ങൾ മറികടന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഫയലുകൾ തീർപ്പാക്കി. രജിസ്ട്രാർക്കെതിരെ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകി.

കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി, ജലപീരങ്കി പ്രയോഗിച്ചു
കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധം നടന്നത്.

രജിസ്ട്രാർക്ക് പ്രവേശനം വിലക്കാൻ വി.സിക്ക് അധികാരമില്ല; ഹൈക്കോടതിയെക്കാൾ വലുതല്ലെന്ന് ഷിജു ഖാൻ
കേരള സർവകലാശാലയിൽ രജിസ്ട്രാർക്ക് പ്രവേശനം നിഷേധിക്കാൻ വൈസ് ചാൻസിലർക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ. ഹൈക്കോടതിയെക്കാൾ വലിയ അധികാരമില്ലാത്ത വി.സി., രജിസ്ട്രാർക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് നിലനിൽക്കുമ്പോൾ രജിസ്ട്രാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ കഴിയില്ലെന്നും ഷിജു ഖാൻ അഭിപ്രായപ്പെട്ടു.

മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറാകും; വി സി ഉത്തരവിറക്കി
കേരള സർവകലാശാലയിൽ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. താൽക്കാലിക വി.സി.യുടെ ഉത്തരവ് ഉണ്ടായിട്ടും ഔദ്യോഗികമായി നിയമനം നടന്നിരുന്നില്ല. ഇതിനെത്തുടർന്ന്, ഉത്തരവിറക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ വി.സി. മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി.

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം; ഗവർണറും മന്ത്രിയും ഒരേ വേദിയിൽ
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ഇന്ന് ഒരേ വേദിയിൽ എത്തും.

ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പഠിപ്പുമുടക്ക്; കേരള സർവകലാശാലയിൽ പ്രതിഷേധ മാർച്ച്
കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഗവർണർക്കെതിരെ എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്തും. കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെ തടയുമെന്നും എസ്എഫ്ഐ അറിയിച്ചു. കൂടാതെ, ഇന്ന് ഡിവൈഎഫ്ഐയും കേരള സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.