Kerala University

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെ പുറത്താക്കണമെന്ന് എസ്എഫ്ഐ
കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപികയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയിൽ ജാതിവെറി നടത്തിയ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ സർവകലാശാലയ്ക്ക് ശാപമാണെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു.

വി.സിയുടെ യോഗ്യത സംഘപരിവാറിന്റെ കാൽ തിരുമ്മൽ; സേവ് യൂണിവേഴ്സിറ്റി ഫോറം ഇത്തിൾ കണ്ണികൾ: ശിവപ്രസാദ്
കേരള സർവകലാശാലയുടെ ഭരണം മോഹനൻ കുന്നുമ്മൽ താറുമാറാക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ആരോപിച്ചു. സേവ് യൂണിവേഴ്സിറ്റി ഫോറവും, സംഘപരിവാറും വിസിയും എല്ലാം ഒറ്റ ടീമാണ്. ആർഎസ്എസ് ഒരു സർവകലാശാലയുടെ തലപ്പത്ത് ഇരുന്നാൽ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയാമെന്നും ശിവപ്രസാദ് അഭിപ്രായപ്പെട്ടു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം രംഗത്തെത്തിയത് വിവാദമായി. ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീൻ സി എൻ വിജയകുമാരിക്കെതിരെ കേസ്
കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ ഡീൻ ഡോക്ടർ സി എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു. ജാതി അധിക്ഷേപം നടത്തിയെന്ന ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ്റെ പരാതിയിലാണ് കേസ്. എസ്-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; കേസെടുക്കാൻ സാധ്യത തേടി പോലീസ്
കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കുന്നതിനുള്ള സാധ്യത ആരാഞ്ഞ് പോലീസ്. ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ ഇന്നലെ ശ്രീകാര്യം പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു
കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്ത്ഥിയുടെ പരാതിയില് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; എസ്സി-എസ്ടി കമ്മീഷന് പരാതി
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗവേഷണ വിദ്യാർത്ഥി പരാതി നൽകി. ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് വിപിൻ വിജയൻ കമ്മീഷനെ സമീപിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെതിരെ പരാതി നൽകി ഗവേഷക വിദ്യാർത്ഥി
കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന് ഗവേഷക വിദ്യാർത്ഥിയുടെ പരാതി. ഡോ. സി എൻ വിജയകുമാരിക്കെതിരെ വിപിൻ വിജയൻ എന്ന വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

രജിസ്ട്രാർ സസ്പെൻഷൻ: ഗവർണർക്ക് റിപ്പോർട്ട് നൽകി വി.സി
കേരള സർവകലാശാലയിലെ രജിസ്ട്രാർ സസ്പെൻഷൻ വിവാദത്തിൽ വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാർക്കെതിരായ അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് വി.സി. വിസിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.

വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമില്ലാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിദ്യാർത്ഥി വിഷയങ്ങളിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട് നൽകാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി.

സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാതെ വി.സി; കേരള സർവകലാശാലയിലെ തർക്കം വീണ്ടും കോടതിയിലേക്ക്
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് - വൈസ് ചാൻസിലർ തർക്കം വീണ്ടും കോടതിയിലേക്ക്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് യോഗ തീരുമാനം വൈസ് ചാൻസിലർ അംഗീകരിക്കാത്തതാണ് കാരണം. ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് സിൻഡിക്കേറ്റ് അംഗങ്ങൾ.

കേരള സർവകലാശാലയിൽ പിഎച്ച്ഡി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വിസി
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പരാതി ഉന്നയിച്ച ഡീൻ സി. എൻ. വിജയകുമാരിയിൽ നിന്ന് വിവരങ്ങൾ തേടും.