Kerala traditions
മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും
ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നാളെ വിജയദശമിയും വിദ്യാരംഭവും നടക്കും. കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് വിജയദശമി ഇന്നാണ്. തുഞ്ചന്പറമ്പും പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി.
ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ
തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാട്ടൂരിൽ നിന്ന് ആചാരപൂർവ്വം പുറപ്പെട്ട തോണി വഞ്ചിപ്പാട്ടുപാടിയാണ് ശ്രീകോവിലേക്ക് ആനയിച്ചത്. ഓണവിഭവങ്ങൾ ഭഗവാന് മുൻപിൽ സമർപ്പിക്കും.
ഉത്രാടം: ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രധാന ദിനം
ഇന്ന് ഉത്രാടം, തിരുവോണത്തിന്റെ വരവിനെ സ്വാഗതം ചെയ്യാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും സജ്ജമാകുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണിത്. ഉത്രാടദിനത്തിൽ പ്രത്യേക അനുഷ്ഠാനങ്ങളും ആചാരങ്ങളും നടത്തപ്പെടുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 350ലധികം വിവാഹങ്ങൾ: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദേവസ്വം
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 350ലധികം വിവാഹങ്ങൾ നടക്കും. ഇത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഇതിനായി ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അത്തത്തോടെ പൊന്നോണത്തിന്റെ വരവ്: പത്തു ദിവസത്തെ ആഘോഷത്തിന് തുടക്കം
ഇന്ന് അത്തത്തോടെ പൊന്നോണത്തിന്റെ വരവ് അറിയിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ജാതി മത ഭേദമന്യേ ഓണം ആഘോഷിക്കാനൊരുങ്ങി. പൂക്കളം, ഓണസദ്യ, പുത്തനുടുപ്പ് എന്നിവയോടെ പത്തു ദിവസം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം.
കര്ക്കിടകം ഒന്ന്: രാമായണ മാസാചരണത്തിന് തുടക്കം
ഇന്ന് കര്ക്കിടകം ഒന്നാം തീയതിയാണ്. മലയാളികള്ക്ക് വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും സംഗമമാണ് കര്ക്കടക മാസം. ഇന്നു മുതല് 30 ദിവസത്തേക്ക് വീടുകളില് രാമായണ പാരായണം നടക്കും. രാമായണശീലുകൾക്കൊപ്പം തോരാമഴയും ...