ഋഷികേശിലെ ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോന്നി സ്വദേശി ആകാശിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞമാസം 27ന് കാണാതായ ആകാശിനെ കണ്ടെത്താൻ എസ്ഡിആർഎഫ് സംഘം തിരച്ചിൽ നടത്തിയിരുന്നു. ഓഫീസ് സഹപ്രവർത്തകർക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ആകാശ്.