Kerala Tourism
നെഹ്റു ട്രോഫി വള്ളംകളി: അനിശ്ചിതത്വം തുടരുന്നു, ബേപ്പൂർ ഫെസ്റ്റിന് ഫണ്ട് അനുവദിച്ചതിൽ പ്രതിഷേധം
നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. ടൂറിസം മന്ത്രിയുടെ മണ്ഡലത്തിലെ ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. വള്ളംകളി റദ്ദാക്കിയാൽ ടൂറിസം മേഖലയ്ക്കും ക്ലബ്ബുകൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ആശങ്ക.
ആലപ്പുഴ കായലിൽ നടന്ന അപൂർവ്വ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
ആലപ്പുഴ കായലിന്റെ മധ്യത്തിൽ നടന്ന അസാധാരണ വിവാഹത്തിന്റെ ചിത്രങ്ങൾ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റനായ ഹരിത അനിലിന്റെ വിവാഹമായിരുന്നു ഇത്. കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്തരൂപങ്ങളും ഉൾപ്പെടുത്തി വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
വയനാട് ടൂറിസം പുനരുജ്ജീവനത്തിന് പ്രത്യേക മാസ് ക്യാമ്പയിൻ: മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ ടൂറിസം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് പ്രചാരണം നടത്താനും തീരുമാനിച്ചു.
കേരള ടൂറിസത്തിന് അന്താരാഷ്ട്ര അംഗീകാരം: ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഗോൾഡ് അവാർഡ്
കേരള ടൂറിസം ഐസിആർടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകളിൽ ഒന്നാം സ്ഥാനം നേടി. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് 'എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി' വിഭാഗത്തിൽ ഗോൾഡ് അവാർഡ് ലഭിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്.
വയനാട് ദുരന്ത സ്ഥലങ്ങളിലെ ‘ഡിസാസ്റ്റർ ടൂറിസം’: കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വയനാട്ടിലെ ദുരന്ത സ്ഥലങ്ങളിൽ അനാവശ്യ സന്ദർശനം നടത്തുന്ന ‘ഡിസാസ്റ്റർ ടൂറിസം’ എന്ന പ്രതിഭാസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ...
ബെന്നീസ് ടൂർസ് & ട്രാവെൽസിന്റെ വേൾഡ് ട്രാവൽ എക്സ്പോ തിരുവനന്തപുരത്ത് നടന്നു
കേരള ടൂറിസം അഡിഷണൽ ഡയറക്ടർ ശ്രീ. വിഷ്ണുരാജ് ഐഎഎസ് തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ വെച്ച് ബെന്നീസ് ടൂർസ് & ട്രാവെൽസ് സംഘടിപ്പിച്ച വേൾഡ് ട്രാവൽ എക്സ്പോ ഉദ്ഘാടനം ...
കേരള ടൂറിസത്തിന്റെ സാധ്യതകൾ പൂർണമായി ഉപയോഗിക്കണം: സുരേഷ് ഗോപി
കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും അവ ശരിയായി ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ (കെ.ടി.ഡി.എ) ഭാരവാഹികളുമായി ...