Kerala Tourism

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഓഗസ്റ്റ് 22-ന് മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി കിറ്റ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.kittsedu.org.

കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ; ‘KL കിനാവ്’ വീഡിയോ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹ്രസ്വ AI വീഡിയോ ‘KL കിനാവ്’ മന്ത്രി പി എ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള ക്യാപ്പിയോ ഇന്ററാക്റ്റീവ് ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിജീവനവും സൗന്ദര്യവും ഈ വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.

കിറ്റ്സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ: ജൂലൈ 30, 31 തീയതികളിൽ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 30, 31 തീയതികളിൽ തിരുവനന്തപുരം ക്യാമ്പസിൽ വെച്ചാണ് അഡ്മിഷൻ നടക്കുന്നത്. 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം.

സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം
ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും.

കേരളത്തിൽ ക്രിക്കറ്റ് ടൂറിസത്തിന് സാധ്യതയൊരുക്കി കെസിഎ; ലക്ഷ്യമിടുന്നത് സാമ്പത്തിക ഉണർവ്
കേരളത്തിലെ ക്രിക്കറ്റിനെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് കെസിഎ. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ക്രിക്കറ്റ് പാക്കേജുകൾ അവതരിപ്പിക്കാനും കൂടുതൽ മത്സരങ്ങൾ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതി. ഇതിലൂടെ കായിക, വിനോദസഞ്ചാര മേഖലകളിൽ പുത്തൻ ഉണർവ് നൽകാനാകുമെന്നാണ് പ്രതീക്ഷ.

ചാരവൃത്തി കേസ് പ്രതി കേരളം സന്ദർശിച്ചത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി
ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി. സംസ്ഥാന സർക്കാരിൻ്റെ നിലപാട് രാജ്യവിരുദ്ധരെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു. 2025 ജനുവരിയിൽ ടൂറിസം വകുപ്പിന്റെ ‘എന്റെ കേരളം, എന്നും സുന്ദരം’ ഫെസ്റ്റിവൽ കാമ്പയിന്റെ ഭാഗമായിട്ടാണ് ജ്യോതി കേരളത്തിൽ എത്തിയത്.

ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ മന്ത്രി റിയാസിൻ്റെ പ്രതികരണം
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടർന്നാണെന്ന വിവരാവകാശരേഖയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ചാരവൃത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ അജണ്ടകൾക്ക് അനുസരിച്ച് മാധ്യമങ്ങൾ വാർത്ത നൽകരുതെന്നും മന്ത്രി പറഞ്ഞു.

രാജ്യസുരക്ഷാ വിവരങ്ങൾ ചോർത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്ഹോത്ര ടൂറിസം വകുപ്പിന്റെ അതിഥി
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതി മല്ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണ്. ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ച് നടത്തിയ പ്രമോഷൻ പരിപാടിയിൽ ജ്യോതി മൽഹോത്രയും പങ്കാളിയായിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്ഹോത്രയുടെ സന്ദർശനം.

സാഹസിക ടൂറിസം കോഴ്സുമായി കേരള ടൂറിസം വകുപ്പ്; അപേക്ഷകൾ ക്ഷണിച്ചു
കേരള ടൂറിസം വകുപ്പിന് കീഴിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി സാഹസിക ടൂറിസം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1-ന് 18 വയസ്സ് പൂർത്തിയായവർക്കും 45 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

കേരള ടൂറിസം വെബ്സൈറ്റിന് ആഗോളതലത്തിൽ രണ്ടാം സ്ഥാനം
കേരള ടൂറിസം വെബ്സൈറ്റ് ഇന്ത്യയിലെ ഏറ്റവും കൂടുതല് ആളുകള് സന്ദര്ശിക്കുന്ന ട്രാവല് വെബ്സൈറ്റായി മാറി. ആഗോളതലത്തില് ട്രാവല് വെബ്സൈറ്റുകളുടെ റാങ്കിംഗില് കേരള ടൂറിസം രണ്ടാം സ്ഥാനത്തെത്തി. ഈ നേട്ടം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നെഹ്റു ട്രോഫി വള്ളംകളി; സ്ഥിരം തീയതിക്കായി ടൂറിസം വകുപ്പിന് കത്ത്
നെഹ്റു ട്രോഫി വള്ളംകളിക്ക് സ്ഥിരം തീയതി വേണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ ടൂറിസം വകുപ്പിന് കത്ത് നൽകി. ഓഗസ്റ്റ് 30-ന് ജലമേള സ്ഥിരമായി നടത്തണമെന്നാണ് ആവശ്യം. ക്ലബ്ബുകളുടെയും വള്ളംകളി സംരക്ഷണ സമിതിയുടെയും അഭ്യർഥന മാനിച്ച് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.