ട്വന്റിഫോര് ചീഫ് എഡിറ്റര് ആര് ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലുള്ള SKN 40 ജനകീയ യാത്ര ഇന്ന് ആരംഭിക്കും. 14 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. ലഹരി വിരുദ്ധ സന്ദേശവും അക്രമത്തിനെതിരെയുള്ള പ്രതിരോധവുമാണ് യാത്രയുടെ മുഖ്യ ലക്ഷ്യം.