Kerala Temples

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ വീണ്ടും ചർച്ച; തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാൻ ഭരണസമിതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് പ്രധാനമായും ഈ വിഷയം ചർച്ചയായത്.

ആറന്മുള വള്ളസദ്യ ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം; പുതിയ സൗകര്യവുമായി ദേവസ്വം ബോർഡ്
ആറന്മുള വള്ളസദ്യ ഇനി ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുറന്നു. നിലവിൽ ഞായറാഴ്ചകളിലെ വള്ളസദ്യ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

ആന എഴുന്നള്ളിപ്പ് മാർഗനിർദേശം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പൂര കമ്മറ്റികളുടെ പ്രതിഷേധം
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി പ്രമേയം പാസാക്കി. വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു.