Kerala Syllabus

കീം പരീക്ഷാ ഫലം: കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജി സുപ്രീംകോടതിയിൽ നാളെ പരിഗണിക്കും
കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സിബിഎസ്ഇ വിദ്യാർഥികളുടെ തടസ്സഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ക്രമീകരിച്ച പരീക്ഷാഫലം റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി കേരള സിലബസ് വിദ്യാർത്ഥികൾ
കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാർത്ഥികളും അധ്യാപകരും അറിയിച്ചു.

കീം റാങ്ക് ലിസ്റ്റ്: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ
കീം റാങ്ക് ലിസ്റ്റ് പുതുക്കിയതിനെതിരെ കേരള സിലബസിലെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുന്നു. നിലവിലെ കീം ഘടന കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് എതിരാണെന്ന് ആരോപണമുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നത്.