Kerala suicide

Anandu Aji suicide case

ആർഎസ്എസ് നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവാവിന്റെ ആത്മഹത്യ: നിയമോപദേശം തേടി തമ്പാനൂർ പൊലീസ്

നിവ ലേഖകൻ

ആർഎസ്എസ് പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. സംഭവത്തിൽ തമ്പാനൂർ പൊലീസ് നിയമോപദേശം തേടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങും. ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ നേരത്തെ തന്നെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ആരോപണവിധേയനായ നിതീഷ് മുരളീധരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Aryanad Panchayat suicide

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്തു

നിവ ലേഖകൻ

തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.