Kerala Students

മന്ത്രിയുടെ വീട്ടിലേക്ക് ക്ഷണം; കുട്ടികളുടെ സ്വപ്നം സഫലം
മുള്ളറംകോട് ഗവൺമെന്റ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് സന്ദർശിച്ചു. കുട്ടികൾ എഴുതിയ കത്തിലെ ആഗ്രഹം മാനിച്ചാണ് മന്ത്രി കുട്ടികളെ ക്ഷണിച്ചത്. മധുരം നൽകി കുട്ടികളെ സ്വീകരിച്ച മന്ത്രി അവരോടൊപ്പം സമയം ചെലവഴിച്ചു.

നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാം: ജർമ്മനിയിൽ നഴ്സിങ് പഠനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6 വരെ നീട്ടി. ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന പദ്ധതിയാണിത്. 18 നും 27 നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക.

ഹൈദരാബാദ് സർവകലാശാലയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ: പ്രതിഷേധം തുടരുന്നു
ഹൈദരാബാദ് സർവകലാശാലയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നു. വൈസ് ചാൻസലറുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി. സസ്പെൻഷൻ നേരിട്ടവരിൽ മലയാളിയും യൂണിയൻ ജനറൽ ...