Kerala Strike

ആശാ വർക്കർമാരുടെ സമരത്തിന് പ്രതിപക്ഷ പിന്തുണ
ആശാ വർക്കർമാരുടെ സമരവേദിയിൽ പ്രതിപക്ഷ നേതാക്കളെത്തി പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആശാ വർക്കർമാരെ സ്ഥിരം ജീവനക്കാരാക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ കണ്ണൂർ എഡിഎമ്മിന്റെ ഭാര്യയും
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം കുറയ്ക്കും.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു വിഭാഗം ഇന്ന് പണിമുടക്കിൽ
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അധ്യാപക-സർക്കാർ ജീവനക്കാരുടെ സമരം: സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു
ഈ മാസം 22ന് നടക്കാനിരുന്ന അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സമരത്തിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.