ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'വി വിൽ നോട്ട് ബി അഫ്രൈഡ്' എന്ന ഡോക്യുമെന്ററിയ്ക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം. ബിഹാറിലെ ദലിത് പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സുധ വർഗീസിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.