Kerala State Film Awards

ജെ.സി. ഡാനിയേൽ പുരസ്കാരം 2023: സംവിധായകൻ ഷാജി എൻ. കരുണിന് ജീവിതകാല നേട്ടത്തിനുള്ള അംഗീകാരം
2023-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന് ലഭിച്ചു. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഈ അംഗീകാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

പൃഥ്വിരാജിന്റെ സംസ്ഥാന പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് അമ്മ മല്ലിക സുകുമാരൻ
പൃഥ്വിരാജ് സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തി. 'ആടുജീവിതം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് പുരസ്കാരം ലഭിച്ചത്. നജീബ് എന്ന കഥാപാത്രം തന്റെ കരിയറിലെ സുപ്രധാന വേഷമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘ആടുജീവിതം’: കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശം; ഒമ്പത് പുരസ്കാരങ്ങൾ സ്വന്തമാക്കി ചിത്രം
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 'ആടുജീവിതം' ഒമ്പത് പുരസ്കാരങ്ങൾ നേടി. ചിത്രത്തിലെ ഹക്കീം കഥാപാത്രത്തിന് കെ.ആർ. ഗോകുൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. കഥാപാത്രത്തിനായി 20 കിലോ ഭാരം കുറച്ച ഗോകുലിന്റെ സമർപ്പണം സംവിധായകൻ ബ്ലെസി പ്രശംസിച്ചു.

ഉള്ളൊഴുക്കിലെ അഭിനയത്തെക്കുറിച്ച് ഉർവശി: വെല്ലുവിളികളും നേട്ടങ്ങളും
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്ഡ് ലഭിച്ചതിനു ശേഷം ഉർവശി തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം പൂര്ത്തിയാക്കിയതെന്ന് അവർ വെളിപ്പെടുത്തി. സംവിധായകന്റെയും പ്രേക്ഷകരുടെയും അംഗീകാരമാണ് ഏറ്റവും വലിയ പുരസ്കാരമെന്ന് ഉർവശി അഭിപ്രായപ്പെട്ടു.