Kerala Raj Bhavan

രാജ്ഭവന്റെ പേര് മാറ്റുന്നു; വിജ്ഞാപനം ഉടൻ
രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക് ഭവൻ എന്നാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് രാജ്ഭവന്റെ പേര് മാറ്റുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. രാജ്ഭവൻ ഇനി ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും അറിയപ്പെടുക.

കേരളപ്പിറവി ദിനത്തിൽ രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; വിവാദം കനക്കുന്നു
കേരളപ്പിറവി ദിനത്തിൽ രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. മുഖ്യമന്ത്രിയുടെ ആവശ്യം മറികടന്ന് ചിത്രം ഉപയോഗിച്ചതിനെതിരെ വിമർശനം. സർക്കാർ തലത്തിൽ നിന്നുള്ള പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

രാജ്ഭവന് പരിപാടികളില് ഭാരതാംബയുടെ ചിത്രം; സര്ക്കാര്-ഗവര്ണര് പോര് തുടരുന്നു
രാജ്ഭവനിലെ പരിപാടികളില് ഭാരതാംബയുടെ ചിത്രം വെക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരും ഗവര്ണറും തമ്മില് ഭിന്നത രൂക്ഷമായി. പരിസ്ഥിതി ദിനാഘോഷത്തില് കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെുക്കാതെ പ്രതിഷേധിച്ചു. ചിത്രം എടുത്തുമാറ്റില്ലെന്ന് ഗവര്ണര് അറിയിച്ചതോടെ സര്ക്കാര് കൂടുതല് പ്രതിരോധത്തിലായിരിക്കുകയാണ്.