Kerala Rains

മഴ കനക്കുന്നു: എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർമാർ അവധി നൽകിയത്.

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, എറണാകുളം, തൃശൂർ, കാസർഗോഡ്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

സംസ്ഥാനത്ത് മഴ ശക്തം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി കെ. രാജൻ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്തേക്ക് വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടം. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

സംസ്ഥാനത്ത് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ജൂൺ 1-ന് എത്തേണ്ട കാലവർഷം ഇന്നലെ കേരളത്തിൽ എത്തി.

കനത്ത മഴയിൽ കെഎസ്ഇബിക്ക് 26.89 കോടിയുടെ നഷ്ടം; 7 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് 26.89 കോടിയുടെ നാശനഷ്ടം. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

മധ്യകേരളത്തിൽ കനത്ത മഴ; വ്യാപക നാശനഷ്ടം, ജാഗ്രതാ നിർദ്ദേശം
മധ്യകേരളത്തിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ
സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മഴ ശക്തമാകുമ്പോൾ തന്നെ ക്യാമ്പുകളിലേക്ക് മാറണം. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജാഗ്രത പാലിക്കാനും, ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശമുണ്ട്. സോഷ്യൽ മീഡിയ ഉപയോഗം ശ്രദ്ധയോടെ വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് അതിശക്തമായ മഴ; കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഈ വർഷം ശരാശരിയെക്കാൾ ഉയർന്ന അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 26 വരെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.