Kerala Rains

സംസ്ഥാനത്ത് മഴ ശക്തം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കുട്ടനാട്ടിൽ അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകി.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് കനത്ത മഴ: രണ്ട് മരണം; സംസ്ഥാനത്ത് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കല്ലൂട്ടിവയൽ സ്വദേശി ഷംസീർ (46), അന്നശ്ശേരി കുളങ്ങരത്തുതാഴം സ്വദേശി നക്ഷത്ര (രണ്ടര വയസ്സ്) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴ: കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നു
കനത്ത മഴയെ തുടർന്ന് കേരളത്തിൽ ട്രെയിൻ ഗതാഗതം വൈകുന്നു. പലയിടത്തും ട്രാക്കുകളിൽ മരം വീണതാണ് കാരണം. തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്.

സംസ്ഥാനത്ത് അതിശക്തമായ മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

സംസ്ഥാനത്ത് 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിയാണ്. മറ്റ് ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

മഴ: നാളെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

സംസ്ഥാനത്ത് കനത്ത മഴ: 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂർ, കാസർഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് അറിയിപ്പുണ്ട്.

കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

പള്ളിക്കൽ നദിയിൽ ജലനിരപ്പ് ഉയർന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
കൊല്ലം പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതോടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു, ആളപായമില്ല.