Kerala Rain

കനത്ത മഴ: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

വയനാട്ടിൽ മഴ കുറഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞുപോവുന്നു
റെഡ് അലർട്ട് നിലനിന്നിരുന്ന വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 242 ഹെക്ടർ കൃഷിനാശം സംഭവിച്ചു. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 700-ഓളം ആളുകൾ കഴിയുന്നു.

തൃശ്ശൂരിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു; സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്ത് കാർ തലകീഴായി മറിഞ്ഞ് കോട്ടയം സ്വദേശിക്ക് പരിക്ക്.

കനത്ത മഴ: 10 ജില്ലകളിലെ സ്കൂളുകൾക്ക് അവധി; 11 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് എൻഡിആർഎഫ് സംഘം; ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി 26 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം മലപ്പുറത്തെത്തി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ ഒന്നിന് എത്തേണ്ടിയിരുന്ന കാലവർഷം ഇത്തവണ നേരത്തെ എത്തിയത് ശ്രദ്ധേയമാണ്.

തെക്കൻ കേരളത്തിൽ കനത്ത മഴ; വ്യാപക നാശനഷ്ടം
തെക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി നിരവധി വീടുകൾ ഭാഗികമായി തകർന്നു. പല മേഖലകളിലും വൈദ്യുതി ബന്ധം താറുമാറായി.

സംസ്ഥാനത്ത് മഴ ശക്തം; ജില്ലകൾക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രിയാത്രകൾ ഒഴിവാക്കണമെന്നും ദുരന്ത സാധ്യതയുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.

കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ നാളെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.