വൈദ്യുതി നിരക്ക് വർധനവിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബിയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത ആരോപിച്ച് ഡിജോ കാപ്പൻ രംഗത്തെത്തി. 2022-23 കാലഘട്ടത്തിൽ ബോർഡിന് 267 കോടി രൂപയുടെ ലാഭമുണ്ടായതായി അദ്ദേഹം ആരോപിച്ചു. വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.