Kerala Politics

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് എത്തിയിരിക്കുകയാണ്.

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിലെ പ്രശ്നക്കാരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാകണമെന്നും SDPIയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും ശബരിമല വിഷയം പ്രധാന ചർച്ചാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ബിജെപിയുമായുള്ള പാലമായിരുന്നത് നിതിൻ ഗഡ്കരിയാണെന്നും അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടുമെന്നും സതീശൻ ആരോപിച്ചു.

രാഹുലിനെ ഒളിപ്പിച്ചതെവിടെ? കോൺഗ്രസ് വ്യക്തമാക്കണം; ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്
രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചതെവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇൻഡിഗോ വിമാനത്തിലെ പ്രതിസന്ധി അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന് വേണ്ടി പ്രവർത്തിക്കേണ്ടവർ തന്നെ കേരളത്തിന് പാര പണിയുകയാണെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. കീഴ്ക്കോടതിയുടെ വിധി പോലും പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ പോകാൻ കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൊല്ലത്തെ ദേശീയപാത അപകടത്തിൻ്റെ ഉത്തരവാദിത്തം എൻ.എച്ച്.എ.ഐക്കാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രതികരിച്ചു. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വ്യക്തിക്കും നിയമപരമായി മുന്നോട്ട് പോകാൻ അവകാശമുണ്ടെന്നും രാഹുൽ ഇപ്പോൾ പാർട്ടിക്ക് പുറത്താണെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ ലഭ്യതക്കുറവ് മൂലം യാത്ര റദ്ദാക്കിയതിനെ തുടർന്നാണ് ഖുശ്ബുവിന്റെ റോഡ് ഷോ മാറ്റിവെച്ചത്. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്താനിരുന്ന റോഡ് ഷോയാണ് ഖുശ്ബുവിന്റെ അഭാവത്തിൽ മാറ്റിവെക്കാൻ തീരുമാനിച്ചത്.

കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ജോർജ് കുര്യൻ; അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷം അഴിമതി നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേന്ദ്രം നൽകിയ ഫണ്ട് ദുരുപയോഗം ചെയ്തതിൽ സി.പി.ഐ.എം ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മികച്ച തീരുമാനം; സി.പി.ഐ.എമ്മിനെ വിമർശിച്ച് അബിൻ വർക്കി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ്സിന്റെ നടപടി രാജ്യത്തെ ഒരു പാർട്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് അബിൻ വർക്കി. സ്വർണം മോഷ്ടിക്കാൻ ഉന്നതരുടെ പങ്ക് ഇല്ലാതെ സാധിക്കുകയില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ കൊള്ള മറയ്ക്കാൻ പോലീസ് നാടകം കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൗദൂദിയുടെ ആശയത്തെ UDF പിന്തുണയ്ക്കുന്നു; സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്തെന്ന് എം.വി. ഗോവിവിന്ദൻ
യുഡിഎഫ് മൗദൂദിയുടെ ഇസ്ലാമിക ലോകം എന്ന ആശയത്തെ പിന്തുണയ്ക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്താണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ കോർപ്പറേഷൻ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
