Kerala Police

കുണ്ടന്നൂർ കവർച്ച കേസ്: അഞ്ചുപേർ കസ്റ്റഡിയിൽ, രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. കവർച്ചക്ക് സഹായം നൽകിയ മൂന്ന് പേരും, കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേരുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. അറസ്റ്റിലായവരുടെ പക്കൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കേസിൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

കണ്ണൂർ പാട്യത്ത് സ്ഫോടനം; ആശങ്കയുണ്ടാക്കുക ലക്ഷ്യമെന്ന് പൊലീസ്, അന്വേഷണം ആരംഭിച്ചു
കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഫോടനം നടത്തിയതാണെന്ന് പൊലീസ്.

കൊടുവള്ളിയിൽ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം ജന്മദിനം; എസ്എച്ച്ഒ സസ്പെൻഷനിൽ
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിനം ആഘോഷിച്ച കൊടുവള്ളി മുൻ എസ്.എച്ച്.ഒ കെ.പി. അഭിലാഷിനെ സസ്പെൻഡ് ചെയ്തു. കുറ്റവാളികളുമായുള്ള ബന്ധം, ഗുണ്ടകളുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എഡിജിപി സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണത്തിന് ഉത്തരവിട്ടു.

സീതാംഗോളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കാസർകോട് സീതാംഗോളിയിൽ യുവാവിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവത്തിൽ ഒരാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക സ്വദേശിയായ അനിൽകുമാറിനാണ് കുത്തേറ്റത്. സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

പെരുമ്പാവൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് തട്ടിപ്പ്; 2500 രൂപ നഷ്ടപ്പെട്ടു, പോലീസ് അന്വേഷണം തുടങ്ങി
എറണാകുളം പെരുമ്പാവൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി തട്ടിപ്പ്. നെല്ലിമോളത്തെ ജസ്ന ലോട്ടറി ഏജൻസിയിൽ നിന്ന് 2,500 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ലോട്ടറി ഏജന്റായ ഷൈബി ജേക്കബ് കുറുപ്പംപടി പൊലീസിൽ പരാതി നൽകി.

പൊലീസ് സമ്മേളന വേദിയിൽ നിന്ന് ഡിവൈഎസ്പി മധുബാബുവിനെ ഒഴിവാക്കി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ
കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഡിവൈഎസ്പി എം ആർ മധുബാബുവിനെ ഒഴിവാക്കി. മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വേദിയിൽ പ്രഖ്യാപിച്ചു.

കേരള പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാന പോലീസ് സേന ഒരു ജനകീയ സേനയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വർഗീയ സംഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാൻ കേരളത്തിന് സാധിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. നൂതനമായ കുറ്റകൃത്യങ്ങൾ പോലും സമയബന്ധിതമായി തെളിയിക്കാൻ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ചേർത്തല തുറവൂർ സ്വദേശി സഹലേഷ് കുമാറിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ കണ്ണൂർ സ്വദേശിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊന്നു
കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളപ്പള്ളി ചിറ്റമൂല കേളനിയിൽ കണ്ണൻ (80) ആണ് മരിച്ചത്. അയൽവാസിയായ ശ്രീധരനെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. ഡാൻസാഫും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ 3.86 കിലോഗ്രാം കഞ്ചാവും 35 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

കാസർഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
കാസർഗോഡ് കാഞ്ഞങ്ങാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയി. ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ
മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് - കാസ കൂട്ടുകെട്ട് പരാമർശത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെ നടക്കുന്നു എന്ന് പൊലീസിന് അറിയാമെന്നും നിരീക്ഷണമുണ്ടെന്നും ഡിജിപി അറിയിച്ചു. കസ്റ്റഡി മർദനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.