Kerala Police

മാമി തിരോധാന കേസിൽ പോലീസിന് വീഴ്ച; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ പിഴവെന്ന് റിപ്പോർട്ട്
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ തിരോധാന കേസിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ഉൾപ്പെടെ അന്വേഷണ സംഘം വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്. നടക്കാവ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെ പരാമർശമുണ്ട്.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളത്ത് തടഞ്ഞു; റെയിൽവേ പൊലീസിന്റെ പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് തടഞ്ഞു. കോടതിയിൽ ഹാജരാകാനാണ് എത്തിയതെന്ന് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞു. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മാനന്തവാടി കുഴൽപ്പണ കേസ്: പ്രതികൾക്ക് പൊലീസുമായി ബന്ധമെന്ന് സൂചന; കസ്റ്റംസ് അന്വേഷണം തുടങ്ങി
വയനാട് മാനന്തവാടിയിൽ മൂന്ന് കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികൾക്ക് പൊലീസുമായി ബന്ധമുണ്ടെന്ന സൂചന. മുഖ്യപ്രതിയായ സൽമാൻ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. കസ്റ്റംസ് ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

കൊച്ചി: സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ
കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു. സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ കേസിൽ എസ്.ഐയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ ആതിരയ്ക്കുമാണ് വെട്ടേറ്റത്. ആതിരയുടെ ഭർത്താവായ രാജുവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജനവാസമേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജോർജ് എന്നൊരാൾ പോലീസ് കസ്റ്റഡിയിലാണ്.

കുമരകത്ത് ബാർ മാനേജർ 9.8 ലക്ഷവുമായി മുങ്ങി; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ ഒൻപത് ലക്ഷത്തി എൺപതിനായിരം രൂപയുമായി കടന്നു കളഞ്ഞതായി പരാതി. തിരുവനന്തപുരം വർക്കല സ്വദേശി വൈശാഖനെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായി. വൈക്കം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം; സീനിയർ ഉദ്യോഗസ്ഥനെതിരെ കേസ്
കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം. സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെതിരെ കേസ്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

കേരളത്തിൽ കോസ്റ്റൽ വാർഡൻ നിയമനം: അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 3
കേരളത്തിൽ പോലീസ് സേനയെ സഹായിക്കുന്നതിനായി 54 കോസ്റ്റൽ വാർഡൻമാരെ നിയമിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ 2025 ഡിസംബർ 3 വരെ സ്വീകരിക്കും.

ബത്തേരി കവർച്ച കേസ്: അഞ്ച് പേർ കൂടി അറസ്റ്റിൽ, ആകെ പിടിയിലായവർ ഏഴ്
ബത്തേരിയിൽ ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ അഞ്ച് പ്രതികളെ കൂടി പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായി പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പോൽ ആപ്പ് വഴി പരാതി നൽകാം
കേരള പോലീസിൽ ഇനി ഓൺലൈനായും പരാതി നൽകാം. ഇതിനായി പോൽ ആപ്പ് ഉപയോഗിക്കാം. ആപ്പ് വഴി എങ്ങനെ പരാതി നൽകാം എന്നും വിശദമായി മനസിലാക്കാം.

വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം രണ്ടാം തീയതി വൈകിട്ടോടെയാണ് വെഞ്ഞാറമൂടിൽ നിന്നും സഹദിനെ കാണാതായത്. സഹദിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.