Kerala Police

എച്ച് വെങ്കിടേഷിന് ക്രമസമാധാന ചുമതല
എഡിജിപി എച്ച് വെങ്കിടേഷിനാണ് സംസ്ഥാനത്തിന്റെ പുതിയ ക്രമസമാധാന ചുമതല. മനോജ് എബ്രഹാം ഒഴിയുന്ന സ്ഥാനത്തേക്കാണ് നിയമനം. മെയ് ഒന്നിന് മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവിയായി ചുമതലയേൽക്കും.

ഐ.എം. വിജയൻ ഇന്ന് പൊലീസ് സേവനത്തിൽ നിന്ന് വിരമിക്കുന്നു
38 വർഷത്തെ സേവനത്തിനു ശേഷം എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് എന്ന പദവിയിലാണ് ഐ.എം. വിജയൻ വിരമിക്കുന്നത്. 1987-ൽ ഹവില്ദാറായിട്ടാണ് അദ്ദേഹം പൊലീസ് സേവനത്തിൽ പ്രവേശിച്ചത്. കേരള പൊലീസ് ടീമിന്റെ സുവർണ കാലഘട്ടത്തിൽ വിജയൻ നിർണായക പങ്ക് വഹിച്ചു.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ഡി.ജി.പി. ശുപാർശ ചെയ്തു. വിജിലൻസ് അന്വേഷണം നേരിടുന്നതിനിടെയാണ് ശുപാർശ. ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ശുപാർശ എത്തിയിരിക്കുന്നത്.

കൊല്ലത്ത് 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കൊല്ലം നഗരത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് പിക്കപ്പ് വാൻ അമിതവേഗത്തിൽ കടന്നുപോയെങ്കിലും പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

എം ഹേമലത ഐപിഎസ് എറണാകുളം റൂറൽ പോലീസ് മേധാവിയായി ചുമതലയേറ്റു
എറണാകുളം റൂറൽ പോലീസ് മേധാവിയായി എം ഹേമലത ഐപിഎസിനെ നിയമിച്ചു. വൈഭവ് സക്സേന കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഡൽഹിയിലെ NIAയിലേക്കാണ് വൈഭവ് സക്സേനയുടെ സ്ഥലംമാറ്റം.

വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം: 45 പേർക്ക് കൂടി ശുപാർശ
വനിതാ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്ന് 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി സർക്കാർ. ആകെ 341 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. നാളെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.

ഓപ്പറേഷൻ ഡി-ഡാഡിന്റെ വിജയം: 775 കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മോചനം
കേരള പോലീസിന്റെ ഓപ്പറേഷൻ ഡി-ഡാഡിന് മികച്ച പ്രതികരണം. 775 കുട്ടികളെയാണ് ഇതുവരെ ഇന്റർനെറ്റ് അഡിക്ഷനിൽ നിന്ന് മോചിപ്പിച്ചത്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമായവരാണ് ഇവരിൽ ഭൂരിഭാഗവും.

പി. വിജയനെതിരെ വ്യാജമൊഴി: എഡിജിപിക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ ശുപാർശ
പി. വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തു. സ്വർണ്ണക്കടത്ത് കേസിൽ പി. വിജയന് ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. പി.വി. അൻവറിന്റെ ആരോപണത്തെ തുടർന്നാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

447 പുതിയ പോലീസ് കോൺസ്റ്റബിളുകൾ സേനയിൽ ചേർന്നു
447 പുതിയ പോലീസ് കോൺസ്റ്റബിളുകൾ കേരള പോലീസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ചു. വിവിധ വിഷയങ്ങളിൽ പരിശീലനം നേടിയാണ് ഇവർ സേനയിൽ ചേരുന്നത്.

ഓൺലൈൻ ലോൺ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമാകുന്ന ലോൺ തട്ടിപ്പിനെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ പണം തട്ടിയെടുക്കുന്നതായി പോലീസ് അറിയിച്ചു. സംശയാസ്പദമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 ൽ വിവരം അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പങ്കെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന പരിപാലനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വലയിലാക്കുന്നതാണ് ഇവരുടെ രീതി. തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.