Kerala Pilgrimage

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം; പ്രതിദിനം 5000 പേർക്ക് മാത്രം പ്രവേശനം
ശബരിമലയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചു. പ്രതിദിനം 5000 പേർക്ക് മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

ശബരിമലയിൽ എൻഡിആർഎഫ് സംഘം എത്തി; സുരക്ഷയും സൗകര്യങ്ങളും ശക്തമാക്കി
ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ സംഘം ഉടൻ എത്തും. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ശബരിമല തീർത്ഥാടനം: പരാതികളില്ലാത്ത മണ്ഡലകാലമെന്ന് മന്ത്രി വി എൻ വാസവൻ
ശബരിമല മണ്ഡലകാലം പരാതികളില്ലാതെ പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. മുൻവർഷത്തേക്കാൾ അഞ്ച് ലക്ഷം കൂടുതൽ ഭക്തർ എത്തി. വരുമാനത്തിൽ 28 കോടി രൂപയുടെ വർധനവുണ്ടായി.

ശബരിമല മണ്ഡലകാല തീർഥാടനം സമാപിക്കുന്നു; മകരവിളക്കിന് തയ്യാറെടുപ്പ് തുടങ്ങി
ശബരിമലയിലെ 41 ദിവസത്തെ മണ്ഡലകാല തീർഥാടനം നാളെ സമാപിക്കും. മണ്ഡലപൂജ വ്യാഴാഴ്ച നടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും നട തുറക്കും.

ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; പതിനായിരങ്ങൾ ദർശനത്തിനെത്തി
ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്ക്ക് തുടക്കമായി. പുതിയ മേല്ശാന്തി അരുണ്കുമാര് നമ്പൂതിരി നടതുറന്നു. 70,000 പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തു.