Kerala Pension

ക്ഷേമ പെൻഷൻ 2000 രൂപയാക്കും; പങ്കാളിത്ത പെൻഷനും പിൻവലിച്ചേക്കും
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതും സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും.

ക്ഷേമ പെൻഷൻ മസ്റ്ററിംഗ് സമയം നീട്ടി; സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്.

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ; 62 ലക്ഷം പേർക്ക് ലഭിക്കും
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. ഈ മാസം 10-ന് മുൻപ് വിതരണം പൂർത്തിയാക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് 860 കോടി രൂപ അനുവദിച്ച് സർക്കാർ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് 860 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 61 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് ഉടൻ തന്നെ തുകയെത്തും.

ക്ഷേമ പെൻഷൻ വിതരണത്തിന് തുക അനുവദിച്ചു; മെയ് മാസത്തിലെ പെൻഷനോടൊപ്പം കുടിശ്ശികയും
ക്ഷേമ പെൻഷൻ വിതരണത്തിനായി തുക അനുവദിച്ചു. മെയ് മാസത്തിലെ പെൻഷനോടൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. ജൂൺ 5-ന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം.