Kerala Nursing

നഴ്സിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 8
നഴ്സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്റ്റ്–ബേസിക് സ്പെഷൽറ്റി നഴ്സിങ് ഡിപ്ലോമ കോഴ്സ് 2025–26 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 8വരെയാണ് ഓൺലൈനായി അപേക്ഷിക്കാനാവുക. ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന കൗൺസിലും അംഗീകരിച്ച ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ജിഎൻഎം ഇവയിലൊന്നാണ് യോഗ്യത.

നഴ്സിംഗ് പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു
2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. എൽ.ബി.എസ് സെൻ്ററിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 16-ന് പ്രവേശന പരീക്ഷ നടത്തും.

കേരളത്തിൽ എം.എസ്.സി നഴ്സിങ്ങിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം
കേരളത്തിൽ എം.എസ്.സി നഴ്സിങ് പ്രവേശനത്തിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം. കേരളത്തിലെ 7 സർക്കാർ നഴ്സിങ് കോളേജുകളിലായി 162 സീറ്റുകളുണ്ട്. അപേക്ഷാ ഫീസ് 1100 രൂപയാണ്, പട്ടികവിഭാഗക്കാർക്ക് 550 രൂപയാണ്.