Kerala Nuns

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
നിവ ലേഖകൻ
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഭരണഘടനയെ ബന്ദിയാക്കിയെന്ന് ദീപിക
നിവ ലേഖകൻ
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ വിമർശനം. കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദിയാക്കപ്പെട്ടതെന്ന് മുഖപ്രസംഗം. ബിജെപി അധികാരത്തിൽ വന്ന ശേഷം 4316 ആക്രമണങ്ങൾ നടന്നുവെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.