Kerala News

മുനമ്പത്ത് ഭൂമി സംരക്ഷണ സമിതിയുടെ സമരം താൽക്കാലികമായി അവസാനിപ്പിക്കും
മുനമ്പത്ത് ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായുള്ള സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം. സംസ്ഥാന സർക്കാർ നികുതി സ്വീകരിക്കാൻ നിർദ്ദേശം നൽകി. 413 ദിവസമായി തുടരുന്ന സമരത്തിനാണ് താൽക്കാലിക വിരാമമാകുന്നത്.

അരൂര് – തുറവൂര് പാത: അശോക ബില്ഡ്കോണിനെതിരെ നടപടിയുമായി ദേശീയപാത അതോറിറ്റി
അരൂര് - തുറവൂര് ഉയരപ്പാത നിര്മ്മാണത്തിലെ വീഴ്ചയെത്തുടര്ന്ന് അശോക ബില്ഡ്കോണിനെതിരെ ദേശീയപാത അതോറിറ്റി നടപടി എടുത്തു. കമ്പനിയെ താല്ക്കാലികമായി കരാറുകളില് നിന്ന് വിലക്കിയിരിക്കുകയാണ്. വിദഗ്ധ സമിതിയുടെ റിപ്പോര്ട്ട് ലഭിച്ച ശേഷം തുടര്നടപടികള് സ്വീകരിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; അജ്ഞാതൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാം വർഷ വിദ്യാർത്ഥികൾക്ക് നേരെയാണ് അജ്ഞാതന്റെ അതിക്രമം ഉണ്ടായത്. നൈറ്റ് ഡ്യൂട്ടിക്കിടെ പെൺകുട്ടികളെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തിട്ടുണ്ട്.

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു. ഇന്ന് രാവിലെ 11:30-ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടം വരുത്തിയത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കും: കൂടുതൽ വിവരങ്ങൾ പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ സമർപ്പിക്കും. രാഹുൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും, പാലക്കാട് എത്തിച്ച് മൂന്നിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. രാഹുൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ്; ബലാത്സംഗം, ഭ്രൂണഹത്യ എന്നീ വകുപ്പുകളും ചുമത്തി
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയുടെ നിർണായക മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ അതിജീവിതയുടെ നിർണായക മൊഴി പുറത്ത്. രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും, ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും അതിജീവിത മൊഴി നൽകി. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ചു നൽകിയ രാഹുലിന്റെ സുഹൃത്തിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തമ്പാനൂർ കെഎസ്ആർടിസിയിൽ മോഷണം പതിവാക്കിയവരെ പിടികൂടി; പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിൽ
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മോഷണം നടത്തുന്ന പ്രധാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിൻ്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. ദിവസങ്ങളായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കും.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എംഎൽഎ പാലക്കാട് വിട്ടതെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് ഉടൻ? പരാതിക്കാരിയുടെ മൊഴിയെടുത്തു, വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.