Kerala News

Pathanamthitta NSS Criticizes

ഗണേഷ് കുമാറിനെതിരെ വിമർശനവുമായി എൻഎസ്എസ്; സുകുമാരൻ നായർക്കെതിരെയും ഫ്ലക്സുകൾ

നിവ ലേഖകൻ

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പത്തനംതിട്ട മയിലാടുപ്പാറയിലെ എൻ.എസ്.എസ്. കരയോഗം പരസ്യ വിമർശനവുമായി രംഗത്ത്. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം.

Sharjah death case

ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

നിവ ലേഖകൻ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊലപാതകത്തിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.

Parassala suicide case

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു

നിവ ലേഖകൻ

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെൺകുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

CPI Mass Resignation

പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്

നിവ ലേഖകൻ

എറണാകുളം പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. 100-ൽ അധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സി.പി.ഐ.എമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് ഇടയാക്കിയത് എന്നാണ് പ്രവർത്തകരുടെ പ്രഖ്യാപനം.

Sukumaran Nair Protest

സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ

നിവ ലേഖകൻ

സംസ്ഥാന സർക്കാരിനെ അനുകൂലിച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ വിമർശനം ശക്തമാകുന്നു. പെരിങ്ങരയിലെ വിവിധ കേന്ദ്രങ്ങളിൽ സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളടങ്ങിയ ഫ്ലക്സ് ബാനറുകൾ പ്രത്യക്ഷപ്പെട്ടു. എൻഎസ്എസ് നേതൃത്വത്തിനെതിരെ സമുദായത്തിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയാണിത്.

PK Sreemathi husband death

പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

നിവ ലേഖകൻ

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ (90) അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Saji Cherian

അമൃതാനന്ദമയിയെ അഭിനന്ദിച്ചതില് വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

നിവ ലേഖകൻ

അമൃതാനന്ദമയിയെ അഭിനന്ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് വിശദീകരണവുമായി രംഗത്ത്. അമ്മയെപ്പോലെ തോന്നിയതിനാലാണ് ആദരിച്ചതെന്നും, അതില് തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് നഗരസഭ ഗ്രന്ഥശാല ഉദ്ഘാടന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Drunk man attack

ഇടുക്കി അടിമാലിയിൽ ലഹരി തലയ്ക്ക് പിടിച്ച യുവാവിന്റെ പരാക്രമം; പൊലീസുകാരെയും വെറുതെ വിട്ടില്ല

നിവ ലേഖകൻ

ഇടുക്കി അടിമാലിയിൽ ലഹരി ബാധിച്ച യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസുകാരെയും നാട്ടുകാരെയും ആക്രമിച്ചു. കലുങ്കിലിടിച്ച് തകർന്ന കാറിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് യുവാവ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Operation Numkhor

ഓപ്പറേഷൻ നംഖോർ: ദുൽഖർ സൽമാന്റെ നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി

നിവ ലേഖകൻ

ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കസ്റ്റംസ് നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം പിടിച്ചെടുത്തിരുന്നു.

Shantananda Maharshi Arrest

വാവർക്കെതിരായ പരാമർശം: ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

നിവ ലേഖകൻ

ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ശ്രീരാമ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ ഇടപെടൽ. ഈ കേസിൽ ശാന്താനന്ദയ്ക്കെതിരെ ഏകദേശം മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്.

Vigilance inspection

സംസ്ഥാനത്ത് വനംവകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നിവ ലേഖകൻ

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

Vigilance check in forest

‘ഓപ്പറേഷൻ വനരക്ഷ’: സംസ്ഥാനത്തെ വനം വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

നിവ ലേഖകൻ

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. 'ഓപ്പറേഷൻ വനരക്ഷ' എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി, മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിക്കുന്നത്.