Kerala News

സ്വർണ്ണവില കുതിക്കുന്നു; പവൻ 91,000 കടന്നു
സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 160 രൂപ കൂടി വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 91,040 രൂപയാണ്.

എയിംസ് സ്ഥാപിക്കാൻ സ്ഥലം രേഖാമൂലം അറിയിക്കണം; മന്ത്രിയുടെ വാക്ക് പോര: സുരേഷ് ഗോപി
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും പ്രതികരിക്കുന്നു. രേഖാമൂലം സ്ഥലം ഏറ്റെടുത്ത് അറിയിച്ചാൽ പദ്ധതിക്ക് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സ്വർണ വിവാദം: വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് പി.എസ്. പ്രശാന്ത്
സ്വർണ മോഷണ വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശബരിമലയെ സുവർണാവസരമായി കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമയോടെ കാത്തിരിക്കണമെന്നും പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ സ്ഥാനമൊഴിഞ്ഞു; രാജി കത്തോലിക്ക ബാവയ്ക്ക് കൈമാറി
ഓർത്തഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്ഥാനങ്ങൾ ഒഴിഞ്ഞു. ഭദ്രാസനാധിപൻ സ്ഥാനം കൂടാതെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ, സഭാ മിഷൻ സൊസൈറ്റി അധ്യക്ഷൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം രാജിവെച്ചു. രാജിക്ക് പിന്നിൽ സഭയിലെ ചില തർക്കങ്ങൾ കാരണമായെന്ന് സൂചന.

പ്രതിഷേധത്തിനിടയിലും താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ അടിയന്തര ചികിത്സ
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രതിഷേധങ്ങൾക്കിടയിലും രോഗിക്ക് അടിയന്തര ചികിത്സ നൽകി. കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൃശ്ശൂർ സ്വദേശി വിഷ്ണുവിനാണ് ചികിത്സ നൽകിയത്. ഡോക്ടറെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിക്ക് കുറ്റബോധമില്ല, വെട്ട് മന്ത്രിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതി സനൂപിന് കുറ്റബോധമില്ല. ഡോക്ടർക്ക് കൊടുത്ത വെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും ആരോഗ്യവകുപ്പിനും സമർപ്പിക്കുന്നുവെന്ന് പ്രതി. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; നാളെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നുവെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

താമരശ്ശേരിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്; കർശന നടപടിയെന്ന് ഉറപ്പ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.



