Kerala News

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് 2025' മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് പരിപാടി.

വേണുവിന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് നടപടി. വേണുവിന് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നാണ് പരാതിയിൽ പറയുന്നത്.

അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും; രാഹുൽ മാങ്കൂട്ടത്തിലിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 5-ന് പരിഗണിക്കും. ബലാത്സംഗം-ഭ്രൂണഹത്യ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്.

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞു, ഒരു പവൻ സ്വർണത്തിന് 95,480 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയുമെല്ലാം വില നിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്നു.

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുന്നു; ഇത് കള്ളക്കേസെന്ന് ഭാര്യ ദീപ
രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ലെന്നും ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ദീപ കൂട്ടിച്ചേർത്തു. കേസിൽ ഇരകളില്ലെന്നും രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കി.

സൈബർ അധിക്ഷേപം: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി
സൈബർ അധിക്ഷേപ കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചേക്കും. ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായി ഒളിവില് കഴിയുന്ന രാഹുല് മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം തിരച്ചില് തുടരുകയാണ്.

കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന് അത്തോളിയിൽ
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. ശനിയാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു: മുഖ്യമന്ത്രി
സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. യുഎഇയിൽ നടന്ന കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ കേരളത്തിൽ വലിയ മാറ്റങ്ങൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ചികിത്സ വൈകിയെന്ന് ആരോപണം
സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ചികിത്സ വൈകിയെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചു.

വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ
തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീധന പീഡന വകുപ്പുകള് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അഴിയൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ; രാജി തുടർക്കഥയാകുമോ?
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ പഞ്ചായത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.
