Kerala News

മലപ്പുറത്ത് ശൈശവ വിവാഹ നീക്കം; 14 വയസ്സുകാരിയുടെ മിഠായി കൊടുക്കൽ ചടങ്ങിൽ കേസ്
മലപ്പുറത്ത് 14 വയസ്സുകാരിയുടെ ശൈശവ വിവാഹത്തിന് ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും പ്രതിശ്രുത വരനുമെതിരെ കേസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ താക്കീത് അവഗണിച്ച് വിവാഹ നിശ്ചയ ചടങ്ങ് നടത്തിയതിനാണ് കേസ്. പെൺകുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

പോലീസിനെ ഭീഷണിപ്പെടുത്തി എറണാകുളം ഡിസിസി പ്രസിഡന്റ്; സംസ്ഥാനത്ത് പ്രതിഷേധം ശക്തം
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻ്റെ പോലീസിനെതിരായ ഭീഷണി പ്രസംഗം വിവാദമായി. ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഷിയാസിൻ്റെ ഭീഷണി. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

താമരശ്ശേരിയിൽ വെട്ടേറ്റ ഡോക്ടർ വിപിൻ ആശുപത്രി വിട്ടു; പ്രതി സനൂപ് റിമാൻഡിൽ
തലയ്ക്ക് വെട്ടേറ്റതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ശ്രീകൃഷ്ണപുരം കൊലപാതകം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ദീക്ഷിത്തിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് വൈഷ്ണവി മരിച്ചതെന്ന് കണ്ടെത്തി.

ഷാഫി പറമ്പിലിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തം
ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ ഇരുവശത്തെയും എല്ലുകൾക്ക് പൊട്ടലുണ്ട്. അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കണ്ണൂര് സെന്ട്രല് ജയിലില് മദ്യം പിടികൂടി
കണ്ണൂര് സെന്ട്രല് ജയിലില് ഹോസ്പിറ്റല് ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യം പിടികൂടി. രഹസ്യ വിവരത്തെത്തുടര്ന്ന് ജയില് അധികൃതര് നടത്തിയ പരിശോധനയിലാണ് മദ്യവും ബീഡിക്കെട്ടുകളും കണ്ടെത്തിയത്. സംഭവത്തില് ജയില് സൂപ്രണ്ടിന്റെ പരാതിയില് പൊലീസ് കേസെടുത്തു.

നെഞ്ചിലെ ഗൈഡ് വയർ നീക്കാനാകില്ല; നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ നിയമനടപടിക്ക് ഒരുങ്ങി സുമയ്യ
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിനെ തുടർന്ന് നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും ലഭിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് സുമയ്യ വ്യക്തമാക്കി. സുമയ്യ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി.




