Kerala News

എനിക്കെതിരെ സൈബർ ആക്രമണം തുടരുന്നു; സൈബർ പൊലീസ് ശ്രദ്ധിക്കണം: ജി. സുധാകരൻ
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. മുഖ്യമന്ത്രിക്ക് താൻ അയച്ച കവിത എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഗുരുതരമായ സൈബർ കുറ്റമാണെന്നും സൈബർ പോലീസ് ശ്രദ്ധിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.

അട്ടപ്പാടിയിൽ കർഷക ആത്മഹത്യ: വില്ലേജ് ഓഫീസർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഗളി വില്ലേജ് ഓഫീസർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്ത് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ അഗളി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

പിഎംഎസ് ഡെന്റൽ കോളേജിന് അഭിമാന നേട്ടം; കെ.യു.എച്ച്.എസ് പരീക്ഷയിൽ നവ്യക്ക് ഒന്നാം റാങ്ക്
പിഎംഎസ് കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസർച്ച് വിദ്യാർത്ഥിനി നവ്യ ഇ.പി., കെ.യു.എച്ച്.എസ് ബി.ഡി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കണ്ണൂരിലെ നവനീതം വീട്ടിൽ പദ്മനാഭൻ ഇ.പി.- ഇന്ദുലേഖ ഇ.പി. ദമ്പതികളുടെ മകളാണ് നവ്യ. കേരളത്തിലെ മികച്ച ഡെന്റൽ കോളേജുകളിൽ ഒന്നാണ് പി.എം.എസ്. കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസർച്ച്.

പാലോട് എസ്റ്റേറ്റിൽ വൻ മരംകൊള്ള: റബ്ബർ മറവിൽ തേക്ക്, ഈട്ടി, ചന്ദനം
തിരുവനന്തപുരം പാലോട് ബ്രൈമൂർ എസ്റ്റേറ്റിൽ വൻ മരംകൊള്ള. റബ്ബർ മരങ്ങൾ മുറിക്കാനെന്ന വ്യാജേനയാണ് തേക്ക്, മഹാഗണി, ഈട്ടി, ചന്ദനം തുടങ്ങിയ വിലയേറിയ മരങ്ങൾ കടത്തിയത്. മുൻ പാലോട് റേഞ്ച് ഓഫീസറുടെ വ്യാജ റിപ്പോർട്ടിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടന്നതെന്നാണ് ആരോപണം.

ഇടുക്കി ചീനിക്കുഴി കൊലപാതക കേസിൽ ഇന്ന് വിധി
ഇടുക്കി ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അപ്പൻ മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ ഇന്ന് കോടതി വിധി പറയും. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. 2022 മാർച്ച് 19-ന് നടന്ന ഈ അരുംകൊലപാതകം കേരളത്തിൽ വലിയ ദുഃഖത്തിന് കാരണമായിരുന്നു.

കട്ടിപ്പാറ സംഘർഷം: DYFI നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്, പൊലീസ് റെയ്ഡ്
കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നു. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സമരസമിതി ഹർത്താൽ നടത്തും.

തിരുവല്ലയിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്ക് വധഭീഷണി
തിരുവല്ലയിൽ പരസ്യമായി മദ്യപാനം നടത്തിയതിനെ ചോദ്യം ചെയ്ത വീട്ടുടമയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ വധഭീഷണി. കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് ഭീഷണി നേരിടേണ്ടി വന്നത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾക്ക് വേണ്ടി പ്രാദേശിക കോൺഗ്രസ് നേതാവ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്.

അഴീക്കോട് തീരത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് പിടികൂടി
അഴീക്കോട് അഴിമുഖത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ സഞ്ചരിച്ച സ്പീഡ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ്-കോസ്റ്റൽ പോലീസ് സംയുക്ത സംഘം പിടിച്ചെടുത്തു. മുനമ്പം ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെപ്റ്റ്യൂൺ വാട്ടർ സ്പോർട്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന ബോട്ട് ആണ് പിടികൂടിയത്. ആവശ്യമായ ലൈസൻസുകളോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

അതിരപ്പള്ളിയിൽ വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
തൃശൂർ ചാലക്കുടി അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം. വാഴച്ചാൽ ഡിവിഷന് കീഴിലെ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസറാണ് ലൈംഗികാതിക്രമം നടത്തിയത്. കേസിൽ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസർ പി പി ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സർക്കാർ നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട വിദ്യാർത്ഥികളെ പാർട്ടി കോളേജ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഡീൻ കുര്യാക്കോസ് എം.പി വിമർശനവുമായി രംഗത്തെത്തി.

സ്വർണ വില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1600 രൂപ കുറഞ്ഞ് ഇന്നത്തെ സ്വർണവില 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയാണ് നിലവിലെ വില.
