Kerala News

മെസിയുടെ വരവിൽ മുഖ്യമന്ത്രിക്ക് ധാരണയില്ല; ഗുരുതര ആരോപണവുമായി ഹൈബി ഈഡൻ
മെസിയുടെ വരവിനെക്കുറിച്ചും കലൂർ സ്റ്റേഡിയം നവീകരിക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒരു ധാരണയുമില്ലെന്ന് ഹൈബി ഈഡൻ എം.പി ആരോപിച്ചു. 70 കോടി രൂപ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു.

അടിമാലി ദുരന്തം: സന്ധ്യയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി
അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചതിനെത്തുടർന്ന് കുടുംബം ദുരിതത്തിലായതോടെയാണ് സഹായവുമായി കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ മുന്നോട്ടുവന്നത്.

നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; സംഭരണം ഉടൻ ആരംഭിക്കും
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണം ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022-23 കാലയളവിലെ കുടിശ്ശിക തുക നൽകുമെന്ന് മുഖ്യമന്ത്രി മില്ലുടമകൾക്ക് ഉറപ്പ് നൽകി.

കൊയിലാണ്ടി നന്തിയിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി; പ്രതിഷേധം കനക്കുന്നു
കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴി നന്നാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ടാഴ്ചക്കിടയിൽ പതിനൊന്ന് അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പ്രതികൂല കാലാവസ്ഥ മാറിയാലുടൻ നിർമ്മാണം ആരംഭിക്കാമെന്ന് കരാർ കമ്പനി അറിയിച്ചു.

കെഎസ്ആർടിസി മാനേജ്മെൻ്റിന്റേത് ഏകപക്ഷീയ നിലപാട്; വിമർശനവുമായി ടി.പി. രാമകൃഷ്ണൻ
കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെത് ഏകപക്ഷീയമായ സമീപനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തൊഴിലാളികളെയോ, തൊഴിലാളി സംഘടനകളെയോ മാനേജ്മെന്റ് പരിഗണിക്കുന്നില്ല. മാനേജ്മെന്റ് നിലപാട് തിരുത്തിയില്ലെങ്കിൽ കേരളത്തിലുടനീളം സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശിരോവസ്ത്ര വിവാദം: കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി പിതാവ്
ശിരോവസ്ത്ര വിവാദത്തെ തുടർന്ന് കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി കുട്ടികളെ ഡോൺ പബ്ലിക് സ്കൂളിലാണ് ചേർത്തത്. കേസ് ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് കുട്ടികളെ മാറ്റുന്നതായി പിതാവ് അറിയിച്ചിരുന്നു.

നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ച് 35 പേർക്ക് ഭക്ഷ്യവിഷബാധ. ചെമ്പല്ലി ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

പി.എം. ശ്രീയിൽ സി.പി.ഐ.എം. വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നൽകും
പി.എം. ശ്രീയിൽ സി.പി.ഐ.എം. വഴങ്ങുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്രത്തെ അറിയിച്ചുകൊണ്ട് കത്ത് നൽകാൻ സി.പി.ഐ.എം. തയ്യാറെടുക്കുന്നു. എം.എ. ബേബി കത്തിന്റെ കരട് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ചു കൊടുത്തു.

നെല്ല് സംഭരണം: കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന് വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി കർഷകരുടെയും മില്ലുടമകളുടെയും യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്താണ് യോഗം നടക്കുന്നത്. പുതിയ സീസണിലേക്ക് നെല്ല് സംഭരിക്കുന്നതിന് മുന്നോടിയായി മില്ലുടമകളുടെ ആവശ്യങ്ങളിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാകും.

പി.എം ശ്രീ പ്രതിഷേധം: നിർണായക മന്ത്രിസഭായോഗം ഇന്ന്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. സി.പി.ഐ മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലുള്ള പ്രതിഷേധം മൂലമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ ജനപ്രിയ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും മന്ത്രിസഭായോഗം തീരുമാനമെടുക്കും.

