Kerala News

അടൂര് ഗോപാലകൃഷ്ണന് മാപ്പ് പറയണം;പിഎംഎ സലാം
സംവിധായകന് അടൂര് ഗോപാലകൃഷ്ണന്റെ വിവാദ പരാമര്ശത്തില് പ്രതികരണവുമായി പിഎംഎ സലാം. പ്രസ്താവന പിന്വലിച്ച് അടൂര് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനഃപൂർവം നടത്തിയ പരാമർശമാണെങ്കിൽ അത് തിരുത്തണമെന്നും, ഏതെങ്കിലും ഒരു ജനവിഭാഗത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പിഎംഎ സലാം പറഞ്ഞു.

ബോബിയുടെ ദുരൂഹ മരണം: അയൽവാസി കസ്റ്റഡിയിൽ
കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ബോബിയുടെ ദുരൂഹ മരണത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനം: കൂടുതൽ നടപടികളുമായി പൊലീസ്
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ മദ്യപിച്ച സംഭവത്തിൽ പോലീസ് കൂടുതൽ നടപടികളിലേക്ക്. പ്രതികൾക്ക് എസ്കോർട്ട് നൽകുന്നതിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കും. കോടതി പരിസരത്തും യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

കാട്ടുപോത്ത് കുറുകെ ചാടി അപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്
തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്ന് വാഹനാപകടം. അപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കുളത്തുപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗുരുതരമായി പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ടി.പി കേസ് പ്രതികളുടെ മദ്യപാനം; പൊലീസിനെതിരെ വിമർശനവുമായി കെ കെ രമ
ടി.പി. കേസ് പ്രതികൾക്ക് പൊലീസ് കാവലിലിരുന്ന് മദ്യപിക്കാൻ സൗകര്യമൊരുക്കിയ സംഭവത്തിൽ വിമർശനവുമായി കെ.കെ. രമ എം.എൽ.എ. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതിന് ഒത്താശ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും രമ ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളജ് ശാസ്ത്രക്രിയ വിവാദം: ഡോ.ഹാരിസ് ഹസന്റെ മൊഴിയെടുക്കും, പിന്തുണയുമായി ഐഎംഎ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. ഡോക്ടർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുമ്പോൾ, ഐഎംഎയും കെജിഎംസിടിഎയും ഡോക്ടർക്ക് പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനി നെസ്റ്റ്: മന്ത്രി പി. രാജീവ്
കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയാണ് നെസ്റ്റ് ഗ്രൂപ്പിലെ എസ്എഫ്ഒ ടെക്നോളജീസെന്ന് മന്ത്രി പി. രാജീവ്. 3760 കോടി രൂപയുടെ വിറ്റുവരവുള്ള ഈ ഇന്ത്യൻ കമ്പനി, ലോകോത്തര വിമാനങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു. ഒമ്പതിനായിരത്തിലധികം പേർ നെസ്റ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അടൂരിന്റെ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരണം നൽകി. സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ ഫണ്ട് നൽകുന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് മറ്റൊരു ധാരണയിലല്ലെന്നും, അവർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തിലൂടെ നല്ല സിനിമകൾ ഉണ്ടാകണമെന്നും അതിന് സർക്കാർ എല്ലാ സഹായവും നൽകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ടി.പി കേസ് പ്രതികൾ തലശ്ശേരിയിൽ പരസ്യമായി മദ്യപിച്ചു; ദൃശ്യങ്ങൾ പുറത്ത്
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും തലശ്ശേരിയിൽ പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോടതിയിൽ നിന്ന് മടങ്ങും വഴി സുഹൃത്തുക്കൾ തടവുകാർക്കായി മദ്യം എത്തിക്കുകയായിരുന്നു. സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ബലാത്സംഗ ഭീഷണി മുഴക്കിയെന്ന ആരോപണം തെറ്റെന്ന് ജ്യോതി ശർമ; രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശമില്ല
ബലാത്സംഗ ഭീഷണി മുഴക്കിയെന്ന ആരോപണം ബജ്രംഗ്ദൾ പ്രവർത്തക ജ്യോതി ശർമ നിഷേധിച്ചു. പെൺകുട്ടികൾക്കെതിരെ ഭീഷണി മുഴക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. കന്യാസ്ത്രീകളെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ എത്തിയത് തെറ്റാണെന്നും ജ്യോതി ശർമ അഭിപ്രായപ്പെട്ടു.

തൊട്ടിൽപ്പാലത്ത് വീട്ടമ്മയുടെ ദുരൂഹമരണം; പൊലീസിനെതിരെ വിമർശനവുമായി പഞ്ചായത്ത് പ്രസിഡന്റ്
തൊട്ടിൽപ്പാലം പശുക്കടവിലെ വീട്ടമ്മ ബോബിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരുന്നു. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ആരോപിച്ചു. ബോബിയുടെ മരണം വൈദ്യുത ഷോക്കേറ്റതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനത്തെ തുടർന്ന് പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.

എം.കെ. സാനുവിന് വിടനൽകി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
പ്രൊഫ. എം.കെ. സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗൺഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരവെളിച്ചം വിതറിയ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.