Kerala News

Wayanad landslide disaster

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിക്കും

നിവ ലേഖകൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയായെടുത്ത കേസ് കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.